കോഴിക്കോട്: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിംഗ് എം.എ. റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് നല്കി കൃഷി മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നീര്‍ച്ചാലുകളും തോടുകളും മറ്റു ജലസ്രോതസുകളും ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി രേഖപ്പെടുത്തിയതാണ് മാപ്പ്. പ്രദേശത്തെ ജലസ്രോതസുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ശാസ്ത്രീയ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത് സഹായകമാകും.