Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floodwaters

Alappuzha

വെള്ളമിറങ്ങിയില്ല; കു​ട്ട​നാ​ട്ടി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ട​ത്വാ​യി​ലേ​ക്ക് മാ​റ്റി

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ടെ​സ്റ്റിം​ഗ് എ​ട​ത്വാ​യി​ലേ​ക്ക് മാ​റ്റി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. കു​ട്ട​നാ​ട്ടി​ല്‍ അ​പ​ക​ട നി​ല​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ആ​ഴ്ച​ക​ളാ​യി ടെ​സ്റ്റിം​ഗ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ മ​ങ്കൊ​മ്പി​ലെ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ല്‍ വെ​ള്ളം ഇ​റ​ങ്ങാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് എ​ട​ത്വ 108 ല്‍ ​ചി​റ റോ​ഡി​ലെ സ്വ​കാ​ര്യ ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടെ​സ്റ്റിം​ഗ് ന​ട​ത്താ​ന്‍ ത​യാ​റാ​യ​ത്. ഇ​ന്ന​ലെ ഇ​വി​ടെ ലൈ​സ​ന്‍​സ് എ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് എ​ച്ച്, എ​ട്ട് എ​ന്നി​വ എ​ടു​ത്ത​ശേ​ഷം അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ലാ റോ​ഡി​ലൂ​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റും ന​ട​ത്തി.

Auto

വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ


1. ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ്
*ആ​ഴം നോ​ക്കു​ക: ട​യ​റി​ന്‍റെ പ​കു​തി/​ഹ​ബ് ലെ​വ​ലി​ല്‍ കൂ​ടു​ത​ല്‍ വെ​ള്ള​മു​ണ്ടെ​ങ്കി​ല്‍ ഇ​റ​ങ്ങ​രു​ത്.
*മു​ന്നി​ല്‍ പോ​കു​ന്ന വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി ക​ട​ന്ന​പോ​യ​ശേ​ഷം മാ​ത്രം വാ​ഹ​നം വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ക്കു​ക.
*AC ഓ​ഫ് ചെ​യ്യു​ക: AC ഫാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വെ​ള്ളം റേ​ഡി​യേ​റ്റ​റി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്കാ​ന്‍ ഇ​ട​യാ​ക്കും.

2. വെ​ള്ള​ത്തി​ലൂ​ടെ ഓ​ടി​ക്കു​മ്പോ​ള്‍
*ഒ​രേ സ്പീ​ഡി​ല്‍, ഒ​രേ ഗി​യ​റി​ല്‍: 1st അ​ല്ലെ​ങ്കി​ല്‍ 2nd ഗി​യ​ര്‍. RPM 2000-3000. നി​ര്‍​ത്തു​ക. സ്പീ​ഡ് കൂ​ട്ടു​ക​യോ, കു​റയ്ക്കു​ക​യോ ക്ല​ച്ച് ച​വി​ട്ടു​ക​യോ ചെ​യ്യ​രു​ത്
*വേ​ഗ​ത കു​റ​യ്ക്കു​ക: പെ​ട്ടെ​ന്ന് പോ​യാ​ല്‍ മു​ന്നി​ല്‍ `bow wave' ഉ​ണ്ടാ​കും. ആ ​തി​ര വെ​ള്ളം എ​യ​ര്‍ ഇ​ന്‍​ടേ​ക്കി​ലേ​ക്ക് ക​യ​റ്റും
*മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തെ പി​ന്തു​ട​ര​രു​ത്: വ​ള​രെ അ​ടു​ത്ത് പോ​യാ​ല്‍ അ​വ​രു​ടെ തി​ര നി​ങ്ങ​ളു​ടെ എ​ന്‍​ജി​നി​ല്‍ ക​യ​റും. 2-3 കാ​ര്‍ അ​ക​ലം പാ​ലി​ക്കു​ക.
*എ​ക്സോ​സ്റ്റ് വെ​ള്ള​ത്തി​ല്‍ മു​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്: എ​ക്സോ​സ്റ്റി​ല്‍ വെ​ള്ളം ക​യ​റി​യാ​ല്‍ എ​ന്‍​ജി​ന്‍ ഓ​ഫ് ആ​കും. അ​തു​കൊ​ണ്ട് സ്പീ​ഡ് നി​ല​നി​ര്‍​ത്തു​ക.

3. ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍
*ബ്രേ​ക്ക് ടെ​സ്റ്റ് ചെ​യ്യു​ക: കു​റ​ച്ച് ദൂ​രം ബ്രേ​ക്ക് ച​വി​ട്ടി ഡ്രൈ ​ആ​ക്കു​ക. വെ​ള്ളം ക​യ​റി​യാ​ല്‍ ബ്രേ​ക്ക് സി​സ്റ്റം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​തെ വ​രാം.
*ലൈ​റ്റു​ക​ള്‍, ഹോ​ണ്‍, വൈ​പ്പ​ര്‍ ചെ​ക്ക് ചെ​യ്യു​ക: ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണം.
*എ​ന്‍​ജി​ന്‍ ശ​ബ്ദം കേ​ള്‍​ക്കു​ക: ‘ട​ക് ട​ക്` ശ​ബ്ദം, വൈ​ബ്രേ​ഷ​ന്‍, പു​ക എ​ന്നി​വ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ നി​ര്‍​ത്തി മെ​ക്കാ​നി​ക്കി​നെ വി​ളി​ക്കു​ക.

4. ഏ​ത് വാ​ഹ​ന​ത്തി​നാ​ണ് റി​സ്‌​ക് കൂ​ടു​ത​ല്‍
സെ​ഡാ​ന്‍: എ​യ​ര്‍ ഇ​ന്‍​ടെ​ക് താ​ഴെ​യാ​യ​തി​നാ​ല്‍ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
ഹാ​ച്ച്ബാ​ക്ക്: ഗൗ​ണ്ട് ക്ലി​യ​റ​ന്‍​സ് കു​റ​വാ​യ​തി​നാ​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ റി​സ്‌​ക് കൂ​ടു​ത​ലാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍: വെ​ള്ളം എ​യ​ര്‍ ഇ​ന്‍​ടെ​ക്കി​ലൂ​ടെ ക​യ​റി​യാ​ല്‍ ര​ണ്ടി​ലും ഹൈ​ട്രോ​ലോ​ക്ക് സം​ഭ​വി​ക്കാം. പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ളി​ല്‍ കേ​ടു​പാ​ടു​ക​ള്‍ ഗു​രു​ത​ര​മാ​കാം.‍

National

ജമ്മുകാഷ്മീരിൽ പ്രളയം; 23 പേർ മരിച്ചു

ജ​​മ്മു/​​ശ്രീ​​ന​​ഗ​​ർ: ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള പ്ര​​ള​​യ​​ത്തി​​ൽ ജ​​മ്മു​​കാ​​ഷ്മീ​​രി​​ൽ 23 പേ​​ർ മ​​രി​​ച്ചു. ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന മ​​ഴ​​യി​​ൽ ന​​ദി​​ക​​ൾ ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി​​യ​​തോ​​ടെ പ്ര​​ള​​യ​​ജ​​ലം സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​നാ​​ശം വി​​ത​​യ്ക്കു​​ക​​യാ​​ണ്.

ഒ​​ട്ടേ​​റെ ക​​ട​​ക​​ളും വാ​​ഹ​​ന​​ങ്ങ​​ളും ഒ​​ലി​​ച്ചു​​പോ​​യി. ഞാ​​യ​​റാ​​ഴ്ച​​യ്ക്കു​​ശേ​​ഷം പൂ​​ഞ്ച്, ര​​ജൗ​​രി, ദോ​​ഡ ജി​​ല്ല​​ക​​ളി​​ലാ​​യി 23 പേ​​രാ​​ണ് മ​​രി​​ച്ച​​ത്. ഏ​​ഴു​​പേ​​രെ കാ​​ണാ​​താ​​യി.

അ​​മ​​ർ​​നാ​​ഥ് യാ​​ത്ര, വൈ​​ഷ്ണോ​​ദേ​​വി യാ​​ത്ര തു​​ട​​ങ്ങി​​യ തീ​​ർ​​ഥ​​യാ​​ത്ര​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം​​ദി​​വ​​സ​​വും നി​​ർ​​ത്തി​​വ​​ച്ചു.

ജ​​മ്മു​​വി​​ൽ പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ൽ കു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ സു​​ര​​ക്ഷി​​ത കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി. 2014 നു​​ശേ​​ഷം കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യ പ്ര​​ള​​യ​​മാ​​ണി​​തെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു.

District News

വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​ഞ്ഞ് മു​ട​പ്പ​ല്ലൂ​രി​ലെ വീ​ട്ടു​കാ​ർ

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​രി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യു​ള്ള സ​ർ​വീ​സ് സ്റ്റേ​ഷ​ൻ- പ​ടി​ഞ്ഞാ​റേ​ത്ത​റ റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ.​ന​ന്നേ വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചാ​ലു​ക​ൾ അ​ട​ഞ്ഞ​തോ​ടെ മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം പൊ​ങ്ങു​ന്ന സ്ഥി​തി​യാ​യി.​പി​ന്നെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര മു​ട​ങ്ങും. ചാ​ലി​ൽ താ​ഴ്ന്ന് വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നും ക​ഴി​യു​ന്നി​ല്ലെ​ന്ന് വ​ഴി​യി​ലെ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ടാ​റിം​ഗ് ന​ട​ത്താ​ത്ത റോ​ഡാ​ണി​ത്. ഇ​തി​നാ​ൽ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളു​മു​ണ്ട്.

റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ വാ​ഹ​നം ഓ​ടി​ച്ചു പോ​യാ​ൽ കു​ഴി​യി​ൽ​പ്പെ​ട്ട് വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കും.​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഏ​റേ ദൂ​രം താ​ണ്ടി​യാ​ണ് ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും മു​ട​പ്പ​ല്ലൂ​ർ സെന്‍റ​റി​ലെ​ത്തു​ന്ന​ത്.

District News

പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ കാ​ര്‍ വീ​ണു; ഡ്രൈ​വ​ർക്ക് പ​രി​ക്ക്

എ​ട​ത്വ: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്പ​റ്റി. ച​ങ്ങ​ങ്ക​രി മാ​മ്പ്ര ജോ​സ​ഫു​കു​ട്ടി ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് താ​യ​ങ്ക​രി ചു​ങ്കം പാ​ട​ശേ​ഖ​ര​ത്തേ​യ്ക്ക് മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 3.30 നാ​യി​രു​ന്നു അ​പ​ക​ടം. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ര്‍ ക​ര​യ്‌​ക്കെ​ത്തി​ച്ച ശേ​ഷം ജോ​സ​ഫു​കു​ട്ടി​യെ കാ​റി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തു.

ശ്വാ​സം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ജോ​സ​ഫു​കു​ട്ടി​ക്ക് സി​പി​ആ​ര്‍ ന​ല്‍​കി​യ ശേ​ഷം പ​രു​മ​ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. കാ​റി​ല്‍ വെ​ച്ച് ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

 

Latest News

Corehub Up