തൃശൂർ: കോർപറേഷൻ കാര്യാട്ടുകര ഡിവിഷന്റെ ആഭിമുഖ്യത്തിൽ പൂകൃഷിക്കു തുടക്കം. ഒഴിഞ്ഞുകിടക്കുന്ന പറന്പുകൾ ഉടമസ്ഥരുടെ അനുവാദത്തിൽ ഏറ്റെടുത്താണു കൃഷി.
പദ്ധതിയുടെ ഉദ്ഘാടനം കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് തൈ നട്ട് ഉദ്ഘാടനംചെയ്തു. സ്ഥലം വിട്ടുകൊടുത്ത തോമസ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.
കൗണ്‍സിലർ കെ. സുമേഷ്, കോണ്‍ഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് കെ. സുരേഷ്, ഡിവിഷൻ പ്രസിഡന്റ് വി. പ്രദീപ്, എം. അനിൽകുമാർ, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ജെസി അശോകൻ, സെക്രട്ടറി നിഷ തോപ്പിൽ എന്നിവർ പങ്കെടുത്തു.