കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി ബിർള ഓപസ് പെയിന്റ്സ് പൂക്കള മത്സരം (ഓണത്തിന് വർണമേകാം ) സംഘടിപ്പിക്കുന്നു. 24ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണു മത്സരം.
ഓരോ വേദിയിലും ആദ്യ മൂന്നുസ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം സമ്മാനം ലഭിക്കും.
നാല് വേദികളിൽനിന്നുള്ള വിജയികളിൽനിന്നു തെരഞ്ഞെടുക്കുന്ന മെഗാ വിജയിക്കു ലക്ഷം രൂപയാണു സമ്മാനം. birlaopusonam.com വഴി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.