Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flying

പാലായിൽനിന്നു പറക്കുന്ന പാലനോവ ഉത്പാദനങ്ങൾ

കോ​​​​​​ട്ട​​​​​​യം: പാ​​​​​​ലാ​​​​​​യു​​​​​​ടെ ത​​​​​​ന​​​​​​തു രുചി​​പ്പെ​​​​​​രു​​​​​​മ ലോ​​​​​​ക​​​​​​മെ​​​​​​ങ്ങും എ​​​​​​ത്താ​​​​​​ന്‍ ഇ​​​​​​നി പാ​​​​​​ല​​​​​​നോ​​​​​​വ. ക​​​​​​ര്‍ഷ​​​​​​ക​​ന്‍റെ സ്വ​​​​​​ന്തം നാ​​​​​​ടാ​​​​​​യ പാ​​​​​​ലാ​​​​​​യി​​​​​​ല്‍ ക​​​​​​ര്‍ഷ​​​​​​ക​​​​​​ര്‍ക്കാ​​​​​​യി പാ​​​​​​ലാ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ ക​​​​​​ര്‍ഷ​​​​​​ക ശ​​​​​​ക്തീ​​​​​​ക​​​​​​ര​​​​​​ണ പ​​​​​​ദ്ധ​​​​​​തി​​​​​​യാ​​​​​​യ ക​​​​​​ര്‍ഷ​​​​​​ക ബാ​​​​​​ങ്കി​​​​​​ന്‍റെ കാ​​​​​​ര്‍ഷി​​​​​​ക​​​​ മൂ​​​​​​ല്യ​​വ​​​​​​ര്‍ധി​​​​​​ത സം​​​​​​രം​​​​​​ഭ​​​​​​മാ​​​​​​യി ആ​​​​​​രം​​​​​​ഭി​​​​​​ച്ച പാ​​​​​​ലാ സാ​​​​​​ന്തോം ഫു​​​​​​ഡ് ഫാ​​​​​​ക്ട​​​​​​റി​​​​​​യി​​​​​​ല്‍ നി​​​​​​ര്‍മി​​​​​​ക്കു​​​​​​ന്ന ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പാ​​​​​​ല​​​​​​നോ​​​​​​വ ഫു​​​​​​ഡ്‌​​​​​​സ് എ​​​​​​ന്ന പേ​​​​​​രി​​​​​​ല്‍ ഇ​​​​​​ന്ന് ലോ​​​​​​ക​​​​​​ത്തെ​​​​​​മ്പാ​​​​​​ടും എ​​​​​​ത്തു​​​​​​ന്ന​​​​​​ത്. ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ള്‍ക്കും പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് അ​​​​​​വി​​​​​​ടെ​​​​​​യു​​​​​​ള്ള പാ​​​​​​ലാ​​​​​​ക്കാ​​​​​​ര്‍ക്കും പാ​​​​​​ലാ​​​​​​യു​​​​​​ടെ ത​​​​​​ന​​​​​​തു രു​​​​​​ചി ല​​​​​​ഭി​​​​​​ക്കാ​​​​​​ന്‍ പാ​​​​​​ല​​​​​​നോ​​​​​​വ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍ വ​​ഴി​​യൊ​​രു​​ക്കു​​​​​​ന്നു. ​​​​യു​​​​​​കെ, അ​​​​​​യ​​​​​​ര്‍ല​​​​​​ന്‍ഡ്, ജ​​​​​​ര്‍മ​​​​​​നി അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള പത്തു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് പാ​​​​​​ല​​​​​​നോ​​​​​​വ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍ എ​​​​​​ത്തി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു.

പ​​​​​​ച്ച​​​​​​ക്ക​​​​​​പ്പ സം​​​​​​സ്‌​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്, വാ​​​​​​ക്വം ഫ്രൈ​​​​​​ഡ് ച​​​​​​ക്ക​​​​​​പ്പ​​​​​​ഴം ചി​​​​​​പ്സ്, ച​​​​​​ക്ക ചി​​​​​​പ്സ്, ക​​​​​​പ്പ ചി​​​​​​പ്സ്, മ​​​​​​ഞ്ഞ​​​​​​ള്‍ പൊ​​​​​​ടി, മീ​​​​​​റ്റ് മ​​​​​​സാ​​​​​​ല, ചി​​​​​​ക്ക​​​​​​ന്‍ മ​​​​​​സാ​​​​​​ല, സാ​​​​​​മ്പാ​​​​​​ര്‍ പൗ​​​​​​ഡ​​​​​​ര്‍, ഗ​​​​​​രം മ​​​​​​സാ​​​​​​ല, മ​​​​​​ല്ലി​​​​​​പ്പൊ​​​​​​ടി, മു​​​​​​ള​​​​​​കു​​​​​​പൊ​​​​​​ടി​​​​​​ക​​​​​​ള്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ‘പാ​​​​​​ല​​​​​​നോ​​​​​​വ ഫു​​​​​​ഡ്സ് ’ എ​​​​​​ന്ന ബ്രാ​​ൻ​​ഡി​​​​​​ല്‍ ആ​​​​​​ദ്യ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ല്‍ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. രാ​​​​​​സ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളോ രാ​​​​​​സ കീ​​​​​​ട​​​​​​നാ​​​​​​ശി​​​​​​നി​​​​​​ക​​​​​​ളോ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ത്ത കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല്‍നി​​​​​​ന്നു നേ​​​​​​രി​​​​​​ട്ടു സം​​​​​​ഭ​​​​​​രി​​​​​​ച്ച് ഗു​​​​​​ണ​​​​​​മേ​​​​​​ന്മ ഉ​​​​​​റ​​​​​​പ്പു​​വ​​​​​​രു​​​​​​ത്തി നൂ​​​​​​ത​​​​​​ന സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യ​​​​​​യി​​​​​​ലൂ​​​​​​ടെ മൂ​​​​​​ല്യ​​​​​​വ​​​​​​ര്‍ധി​​​​​​ത ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളാ​​​​​​ക്കി ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലും വി​​​​​​ദേ​​​​​​ശ വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന ല​​​​​​ക്ഷ്യം മു​​​​​​ന്‍നി​​​​​​ര്‍ത്തി​​​​​​യാ​​​​​​ണ് പാ​​​​​​ല​​​​​​നോ​​​​​​വ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍ യാ​​​​​​ഥാ​​​​​​ര്‍ഥ്യ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.

പാ​​​​​​ലാ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള ക​​​​​​രൂ​​​​​​ര്‍ മു​​​​​​ണ്ടു​​​​​​പാ​​​​​​ലം സ്റ്റീ​​​​​​ല്‍ ഇ​​​​​​ന്ത്യ കാ​​​​​​മ്പ​​​​​​സി​​​​​​ലെ അ​​​​​​ഗ്രോ ഇ​​​​​​ന്‍ഡ​​​​​​സ്ട്രി​​​​​​യ​​​​​​ല്‍ പാ​​​​​​ര്‍ക്കി​​​​​​ലാ​​​​​​ണ് പാ​​​​​​ല​​​​​​നോ​​​​​​വ ഉ​​​​​​ത്​​​​​​പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍ നി​​​​​​ര്‍മി​​​​​​ക്കു​​​​​​ന്ന സാ​​​​​​ന്തോം ഫാ​​​​​​ക്ട​​​​​​റി. നൂ​​​​​​ത​​​​​​ന സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യ​​​​​​ക​​​​​​ളും യ​​​​​​ന്ത്ര​​​​​​സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ളും വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​ള്ള മൂ​​​​​​ല്യ​​​​​​വ​​​​​​ര്‍ധി​​​​​​ത സം​​​​​​ര​​​​​​ംഭ​​​​​​മാ​​​​​​ണ് അ​​​​​​ത്യാ​​​​​​ധു​​​​​​നി​​​​​​ക രീ​​​​​​തി​​​​​​യി​​​​​​ലു​​​​​​ള്ള ഫു​​​​​​ഡ് ഫാ​​​​​​ക്ട​​​​​​റി.നാ​​​​​​ട്ടി​​​​​​ല്‍ സു​​​​​​ല​​​​​​ഭ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള ച​​​​​​ക്ക​​​​​​യും ക​​​​​​പ്പ​​​​​​യും കൈ​​​​​​ത​​​​​​ച്ച​​​​​​ക്ക​​​​​​യും ഏ​​​​​​ത്ത​​​​​​ക്ക​​​​​​യും ഇ​​​​​​ത​​​​​​ര പ​​​​​​ഴ​​​​​​വ​​​​​​ര്‍ഗ​​​​​​ങ്ങ​​​​​​ളും പ​​​​​​ച്ച​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ളും ക​​​​​​ര്‍ഷ​​​​​​ക​​​​​​രി​​​​​​ല്‍നി​​​​​​ന്നു ന്യാ​​​​​​യ​​​​​​വി​​​​​​ല​​​​​​യ്ക്ക് സം​​​​​​ഭ​​​​​​രി​​​​​​ച്ച് മൂ​​​​​​ല്യ​​​​​​വ​​​​​​ര്‍ധി​​​​​​ത ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളാ​​​​​​ക്കി വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലി​​​​​​റ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് സാ​​​​​​ന്തോം ഫു​​​​​​ഡ് ഫാ​​​​​​ക്ട​​​​​​റി​​​​​​യു​​​​​​ടെ ല​​​​​​ക്ഷ്യം. സം​​​​​​സ്ഥാ​​​​​​ന കൃ​​​​​​ഷി വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ സ്മോ​​​​​​ള്‍ ഫാ​​​​​​ര്‍മേ​​​​​​ഴ്സ് അ​​​​​​ഗ്രി ബി​​​​​​സി​​​​​​ന​​​​​​സ് ക​​​​​​ണ്‍സോ​​​​​​ര്‍ഷ്യ​​​​​​മെ​​​​​​ന്ന എ​​​​​​സ്എ​​​​​​ഫ്എ​​​​​​സി​​​​​​യി​​​​​​ല്‍നി​​​​​​ന്നു കോ​​​​​​ട്ട​​​​​​യം ജി​​​​​​ല്ല​​​​​​യി​​​​​​ല്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച നാ​​​​​​ല് എ​​​​​​ഫ്പി​​​​​​ഒ​​​​​​ക​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ് സാ​​​​​​ന്തോം എ​​​​​​ഫ്പി​​​​​​ഒ.

ക​​​​​​ർ​​ഷ​​​​​​ക​​​​​​ര്‍ക്ക് അ​​​​​​വ​​​​​​രു​​​​​​ടെ വി​​​​​​ള​​​​​​ക​​​​​​ളോ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളോ ഉ​​​​​​ണ​​​​​​ക്കാ​​​​​​നു​​​​​​ള്ള ഒ​​​​​​രു യൂ​​​​​​ണി​​​​​​റ്റ​​​​​​ല്ല മ​​​​​​റി​​​​​​ച്ച് ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ള്‍ക്ക് ന്യാ​​​​​​യ​​വി​​​​​​ല ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തി വി​​​​​​ല്‍ക്കാ​​​​​​നും അ​​​​​​വ​​​​​​യെ മൂ​​​​​​ല്യ​​​​​​വ​​​​​​ര്‍ധി​​​​​​ത ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളാ​​​​​​ക്കി മാ​​​​​​റ്റാ​​നു​​​​​​മു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​​​​യാ​​​​​​ണ് ഫാ​​​​​​ക്ട​​​​​​റി ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​ത്.രൂ​​​​​​പ​​​​​​ത സോ​​​​​​ഷ്യ​​​​​​ല്‍ വെ​​​​​​ല്‍ഫെ​​​​​​യ​​​​​​ര്‍ സൊ​​​​​​സൈ​​​​​​റ്റി​​​​​​യു​​​​​​ടെ കീ​​​​​​ഴി​​​​​​ല്‍ കാ​​​​​​ഞ്ഞി​​​​​​ര​​​​​​മ​​​​​​റ്റം അ​​​​​​ഗ്രോ പ്രൊ​​​​​​ഡ്യൂ​​​​​​സ​​​​​​ര്‍ ക​​​​​​മ്പ​​​​​​നി​​​​​​യു​​​​​​ടെ കാ​​​​​​ന്‍ വേ ​​​​​​പ്രൊ​​​​​​ഡ​​ക്‌​​ഷ​​​​​​ന്‍സ് യൂ​​​​​​ണി​​​​​​റ്റി​​​​​​ലും മൂ​​​​​​ഴൂ​​​​​​ര്‍ കാ​​​​​​ര്‍ഷി​​​​​​ക വി​​​​​​ള മൂ​​​​​​ല്യ​​വ​​​​​​ര്‍ധി​​​​​​ത സം​​​​​​ഭ​​​​​​ര​​​​​​ണ കേ​​​​​​ന്ദ്രം, മൂ​​​​​​ഴൂ​​​​​​ര്‍ മി​​​​​​ത്രം പ്രൊ​​​​​​ഡ​​​​​​ക്‌​​ഷ​​​​​​ന്‍ യൂ​​​​​​ണി​​​​​​റ്റ്, മാ​​​​​​ന്‍വെ​​​​​​ട്ടം, വ​​​​​​യ​​​​​​ല, വെ​​​​​​ള്ളി​​​​​​യാ​​​​​​മ​​​​​​റ്റം എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ പ്രൊ​​​​​​ഡ​​​​​​ക്‌​​ഷ​​​​​​ന്‍ യൂ​​​​​​ണി​​​​​​റ്റു​​​​​​ക​​​​​​ളി​​ലും ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു കി​​​​​​ലോ കാ​​​​​​ര്‍ഷി​​​​​​ക വി​​​​​​ള​​​​​​ക​​​​​​ളു​​​​​​ടെ പ്രാ​​​​​​ഥ​​​​​​മി​​​​​​ക സം​​​​​​സ്‌​​​​​​ക​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ന്നു​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. ​​​​ഇ​​​​​​വി​​​​​​ടെ​​നി​​​​​​ന്നു ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി നേ​​​​​​ര​​​​​​ത്തേ തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​യൂ​​​​​​ണി​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​ദ​​​​​​ര്‍ യൂ​​​​​​ണി​​​​​​റ്റാ​​​​​​യി​​​​​​ട്ടാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ള്‍ സാ​​​​​​ന്തോം ഫാ​​​​​​ക്ട​​​​​​റി പ്ര​​​​​​വ​​​​​​ര്‍ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

മീ​​​​​​ന​​​​​​ച്ചി​​​​​​ല്‍ താ​​​​​​ലൂ​​​​​​ക്ക് കാ​​​​​​ര്‍ഷി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​ണ്. ഇ​​​​​​വി​​​​​​ടെ കൃ​​​​​​ഷി തൊ​​​​​​ഴി​​​​​​ലും സം​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​വു​​​​​​മാ​​​​​​ണ്. പു​​​​​​തു​​​​​​ത​​​​​​ല​​​​​​മു​​​​​​റ കൃ​​​​​​ഷി​​​​​​യി​​​​​​ല്‍ നി​​​​​​ന്ന് അ​​​​​​ക​​​​​​ലു​​​​​​ന്ന​​​​​​തും വി​​​​​​ദേ​​​​​​ശ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​നും തൊ​​​​​​ഴി​​​​​​ലി​​​​​​നു​​​​​​മാ​​​​​​യി പോ​​​​​​കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ സ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​ത്. പ​​​​​​ല വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ല്‍നി​​​​​​ന്നും മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ള്‍ താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യോ സ്ഥി​​​​​​ര​​​​​​മ​​​​​​യോ പ്ര​​​​​​വാ​​​​​​സി ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​നു നി​​​​​​ര്‍ബ​​​​​​ന്ധി​​​​​​ത​​​​​​രാ​​​​​​കു​​​​​​ന്നു. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ല്‍ ഒ​​​​​​ട്ടേ​​​​​​റെ വീ​​​​​​ടു​​​​​​ക​​​​​​ള്‍ അ​​​​​​ട​​​​​​ഞ്ഞു​​കി​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യും കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ള്‍ കാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​റു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​പ്ര​​​​​​കാ​​​​​​രം പാ​​​​​​ഴാ​​​​​​യി​​ക്കി​​​​​​ട​​​​​​ക്കു​​​​​​ന്ന കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ സം​​​​​​ഘ കൃ​​​​​​ഷി സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ള്‍ വ​​​​​​ള​​​​​​ര്‍ത്തി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​നും വി​​​​​​ഷ​​​​​​ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​യ കൃ​​​​​​ഷി​​​​​​യും മാ​​​​​​യം ക​​​​​​ല​​​​​​രാ​​​​​​ത്ത ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളു​​​​​​മു​​​​​​ണ്ടാ​​​​​​ക്കി പ്ര​​​​​​വാ​​​​​​സി സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് എ​​​​​​ത്തി​​​​​​ക്കാ​​​​​​നു​​​​​​മാ​​​​​​ണ് ഫാ​​​​​​ക്ട​​​​​​റി​​​​​​യും പാ​​​​​​ല​​​​​​നോ​​​​​​വ​​​​​​യും ല​​​​​​ക്ഷ്യം​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​ത്.

പാ​​​​​​ലാ രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഇ​​​​​​ട​​​​​​വ​​​​​​ക​​​​​​ക​​​​​​ള്‍തോ​​​​​​റും പ്ര​​​​​​വ​​​​​​ര്‍ത്തി​​​​​​ക്കു​​​​​​ന്ന ക​​​​​​ര്‍ഷ​​​​​​ക ഉ​​​​​​ത്പാ​​​​​​ദ​​​​​​ക സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ള്‍, ക​​​​​​ര്‍ഷ​​​​​​ക​​​​​​ദ​​​​​​ള ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ള്‍, ഫാ​​​​​​ര്‍മേ​​​​​​ഴ്സ് ക്ല​​​​​​ബ്ബുു​​​​​​ക​​​​​​ള്‍, സ്വാ​​​​​​ശ്ര​​​​​​യ സം​​​​​​ഘ​​​​​​ങ്ങ​​​​​​ള്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ വ​​​​​​ഴി ച​​​​​​ക്ക​​​​​​യും ക​​​​​​പ്പ​​​​​​യും കൈ​​​​​​ത​​​​​​ച്ചക്ക​​​​​​യും ഏ​​​​​​ത്ത​​​​​​ക്ക​​​​​​യും ഇ​​​​​​ത​​​​​​ര പ​​​​​​ഴ​​​​​​വ​​​​​​ര്‍ഗ​​​​​​ങ്ങ​​​​​​ളും പ​​​​​​ച്ച​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ളും ക​​​​​​ര്‍ഷ​​​​​​ക​​​​​​രി​​​​​​ല്‍നി​​​​​​ന്നു ന്യാ​​​​​​യ​​​​​​വി​​​​​​ല​​​​​​യ്ക്ക് സം​​​​​​ഭ​​​​​​രി​​​​​​ക്കും. ഇ​​​​​​വ​​​​​​യെ ഫാ​​​​​​ക്ട​​​​​​റി​​​​​​യി​​​​​​ല്‍ സം​​​​​​സ്‌​​​​​​ക​​​​​​രി​​​​​​ച്ച് മൂ​​​​​​ല്യ​​​​​​വ​​​​​​ര്‍ധി​​​​​​ത ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളാ​​​​​​ക്കും.

ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര വി​​​​​​പ​​​​​​ണി മാ​​​​​​ത്ര​​​​​​മ​​​​​​ല്ല വി​​​​​​ദേ​​​​​​ശ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും വി​​​​​​പ​​​​​​ണി ശൃം​​​​​​ഖ​​​​​​ല വ‍്യാ​​പി​​പ്പി​​ച്ച് ഗു​​ണ​​മേ​​ന്മ​​യു​​​​​​ള്ള ഭ​​​​​​ക്ഷ്യ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ള്‍ ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ത​​​​​​ന​​​​​​തു​​​​​​ബ്രാ​​​​​​ന്‍ഡി​​​​​​ല്‍ എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ഉ​​​​​​ദ്യ​​​​​​മ​​​​​​മാ​​​​​​ണ് ഫാ​​​​​​ക്ട​​​​​​റി​​​​​​യു​​​​​​ടെ​​​​​​യും പാ​​​​​​ല​​​​​​നോ​​​​​​വ​​​​​​യു​​​​​​ടെ​​​​​​യും ല​​​​​​ക്ഷ്യം.

ഫാ​​​​​​ക്ട​​​​​​റി കോ​​​​​​മ്പൗ​​​​​​ണ്ടി​​​​​​ല്‍ വി​​​​​​ശാ​​​​​​ല​​​​​​മാ​​​​​​യ സ്ഥ​​​​​​ല​​​​​​ത്ത് ക​​​​​​പ്പ​​​​​​യും വി​​​​​​വി​​​​​​ധ ത​​​​​​രം പ​​​​​​ഴ​​​​​​വ​​​​​​ര്‍ഗ​​​​​​ങ്ങ​​​​​​ളും പ​​ച്ച​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ളും കൃ​​​​​​ഷി ചെ​​​​​​യ്തു വ​​​​​​രു​​​​​​ന്നു. ഒ​​​​​​ന്നേ​​​​​​മു​​​​​​ക്കാ​​​​​​ല്‍ ഏ​​​​​​ക്ക​​​​​​റി​​​​​​ല്‍ ക​​​​​​റു​​​​​​ത്ത മി​​​​​​ക്സ്ച​​​​​​ര്‍ ക​​​​​​പ്പ വി​​​​​​ള​​​​​​വെ​​​​​​ടു​​​​​​ക്കാ​​​​​​റാ​​​​​​യി. ര​​​​​​ണ്ട​​​​​​ര ഏ​​​​​​ക്ക​​​​​​റി​​ലാ​​​​​​ണ് പ​​​​​​ഴ​​​​​​വ​​​​​​ര്‍ഗ കൃ​​​​​​ഷി. ഡ്രാ​​​​​​ഗ​​​​​​ണ്‍, ദു​​​​​​രി​​​​​​യാ​​​​​​ന്‍, വി​​​​​​വി​​​​​​ധ​​​​​​ത​​​​​​രം നാ​​​​​​ര​​​​​​ക​​​​​​ങ്ങ​​​​​​ള്‍, ഹൈ​​​​​​ബ്രീ​​​​​​ഡ് പേ​​​​​​ര​​​​​​ക​​​​​​ള്‍, വി​​​​​​വി​​​​​​ധ ത​​​​​​രം റം​​​​​​മ്പു​​​​​​ട്ടാ​​​​​​ന്‍, ദു​​​​​​ക്കോ​​​​​​ണ്‍, മം​​​​​​ഗ്ഡോ​​​​​​വ, പുലാ​​​​​​സാ​​​​​​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​​​​​​ധാ​​​​​​ന പ​​​​​​ഴ​​​​​​വ​​​​​​ര്‍ഗ​​​​​​ങ്ങ​​​​​​ള്‍. എ​​​​​​ട്ടാം മാ​​​​​​സ​​​​​​ത്തി​​​​​​ല്‍ കു​​​​​​ല വെ​​​​​​ട്ടാ​​​​​​വു​​​​​​ന്ന മ​​​​​​ഞ്ചേ​​​​​​രി കു​​​​​​ള്ള​​​​​​ന്‍ വാ​​​​​​ഴ​​​​​​ത്തോ​​​​​​ട്ട​​​​​​വും ഫാ​​​​​​ക്ട​​​​​​റി കോ​​​​​​മ്പൗ​​​​​​ണ്ടി​​​​​​ലു​​​​​​ണ്ട്

Latest News

Corehub Up