Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flying Saucer Lands

Thiruvananthapuram

അന്പരന്ന് തീരദേശം: തീരമണഞ്ഞ് "പറക്കുംതളിക'

വി​ഴി​ഞ്ഞം: ഏ​ക​ദേ​ശം ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​ ക​ട​ലി​ൽ നി​ന്നു പ​റ​ക്കും​ത​ളി​ക മാ​തൃ​ക​യി​ൽ ര​ണ്ടു കൂ​റ്റ​ൻ വാ​ഹ​നം ക​ര​യി​ലേ​ക്കു പ്രവേശിച്ചു.... തി​ര​മാ​ല​ക​ളെ​ വേ​ഗ​ത്തി​ൽ ത​ള്ളി​നീ​ക്കി പൊ​ടി​യും പ​റ​ത്തി മ​ണ​ൽ​പ്പ​ര​പ്പി​ൽ ഉ​റ​ച്ചു നി​ന്ന വാ​ഹ​ന​ത്തി​ൽ സൈ​നി​ക​രും...

നാ​ടോ​ടി​ക്ക​ഥ​ക​ളി​ലും മ​റ്റും കേ​ട്ടു​കേ​ൾ​വി​യു​ള്ള അ​പൂ​ർ​വ വാ​ഹ​ന​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ര​വ് ക​ണ്ട വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ നി​വാ​സി​ക​ൾ ഞെ​ട്ടി. ഉ​ൾ​ക്ക​ട​ലി​ൽ കൂ​ടി മാ​ത്രം ഓ​ടു​ന്ന​തു ക​ണ്ടി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും യു​ദ്ധ​ക്ക​പ്പ​ൽ മാ​തൃ​ക​യി​ലു​ള്ള വാ​ഹ​ന​ത്തി​ൻ​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ചു പ​ല​ക​ഥ​ക​ളും പ​റ​ഞ്ഞു. ക​ണ്ടു നി​ന്ന വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ളും അ​മ്പ​ര​ന്നു. ഒ​ടു​വി​ൽ പൊ​ലി​സും കോ​സ്റ്റ് ഗാ​ർ​ഡ് സം​ഘ​ങ്ങ​ളും തീ​ര​ദേ​ശ പൊ​ലി​സ് സം​ഘ​വും ക​ര​യി​ൽ ക​യ​റി​യ വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​തും തീ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ കൗ​തു​ക​ത്തോ​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും തു​ട​ങ്ങി.

അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും കാ​വ​ൽ കി​ട​ന്ന് ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്കു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നാ​യി നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മു​ള്ള ര​ണ്ടു ക​പ്പ​ലു​ക​ളാ​ണ് ഇ​ന്ന​ലെ കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ​ത്. ഗോ​വ ഷി​പ്പി​യാ​ർ​ഡി​ൽ​നി​ന്ന് ക​മ്മി​ഷ​ൻ ചെ​യ്ത​പാ​ടെ​യാ​ണ് മം​ഗ​ലാ​പു​രം, കൊ​ച്ചി വ​ഴി ക​പ്പ​ലു​ക​ൾ വി​ഴി​ഞ്ഞ​ത്തെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ഏ​തൊ​ക്കെ തീ​ര​മേ​ഖ​ല​യി​ൽ ക​യ​റി​യി​റ​ങ്ങാ​മെ​ന്നു ക​ണ്ടെ​ത്തു​ന്ന സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് എ​യ​ർ പു​ഷിം​ഗ് വെ​സ​ൽ എ​ന്ന ഹോ​വ​ർ ക്രാ​ഫ്റ്റു​ക​ളു​ടെ വ​ര​വ്. വേ​ഗ​ത​യു​ടെ കാ​ര്യ​ത്തി​ൽ ക​ട​ലി​ലെ "പ​റ​ക്കും​ത​ളി​ക' ത​ന്നെ​യാ​ണ് തീ​ര​സം​ര​ക്ഷ​ണ സേ​ന​ക്ക് ക​രു​ത്തു​പ​ക​രാ​ൻ എ​ത്തി​യ എ​ച്ച് 561, എ​ച്ച് 562 എ​ന്നീ ക​ട​ൽ​യോ​ദ്ധാ​ക്ക​ൾ. ഏ​തു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഭ​യം​കൂ​ടാ​തെ ശ​ത്രു​ക്ക​ളെ നേ​രി​ടാ​ൻ ശ​ക്തി​യു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ 96 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലെ​ത്തി ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഷാ​ർ​പ്പ് ഫൈ​റ്റിം​ഗി​നു​ള്ള തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് വ​ര​വ്.

മൂ​ന്ന് ഓ​ഫി​സ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 16 സൈ​നീ​ക​ർ ഓ​രോ ക​പ്പ​ലി​ലും എ​ന്തി​നും ത​യാ​റാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ഴ്ച​യി​ൽ പ​റ​ക്കും​ത​ളി​ക മാ​തൃ​ക​യി​ലു​ള്ള ഇ​വ​യു​ടെ റ​ബ്ബ​ർ നി​ർ​മി​ത അ​ടി​ഭാ​ഗ​ത്ത് കാ​റ്റു​നി​റ​ച്ച് ക​ട​ലി​ൽ കൂ​ടി പാ​യാ​മെ​ങ്കി​ൽ ക​ര​യി​ൽ ക​യ​റി​യ​ശേ​ഷം കാ​റ്റ് ഊ​രി​വി​ട്ട് പ​തി​ഞ്ഞു കി​ട​ക്കാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. കൊ​ച്ചി​യി​ൽ നി​ന്നു ക​ഷ്ടി​ച്ച് മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ട് അ​ടി​മ​ല​ത്തു​റ​യി​ലെ തീ​ര​ത്ത​ടു​ത്ത ക​ട​ൽ യോ​ദ്ധാ​ക്ക​ൾ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നോ, നാ​ളെ​യോ മടങ്ങും.

Latest News

Corehub Up