തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഫ്ലൈടെക്സ്റ്റ്, ഡൽഹിയിൽ പുതിയ എഐ റിസർച്ച് സെന്ററിന് തുടക്കം കുറിച്ചു.
നീതി ആയോഗ് അംഗം പ്രഫ. അഭയ് കരണ്ടിക്കർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ എഐ രംഗത്തെ മുന്നേറ്റത്തിന് വ്യാവസായിക-അക്കാദമിക് സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘടാനം നിര്‍വഹിച്ചുകൊണ്ട് അഭയ് കരണ്ടിക്കര്‍ പറഞ്ഞു.
അശോക സർവകലാശാല ഡീനും ഫ്ലൈടെക്സ്റ്റ് ഉപദേശകനുമായ പ്രഫ. ശന്തനു ചൗധരി, ഫ്ലൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബിസിനസ് ഫലങ്ങൾ എത്രത്തോളം കാര്യക്ഷമമായി മെച്ചപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാകും ഭാവിയിൽ എഐ സംവിധാനങ്ങൾ വിലയിരുത്തപ്പെടുകയെന്ന് ഫ്ലൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.