Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foma International Convention

America

ഫോ​മാ ഇ​ന്‍റർനാ​ഷ​ണൽ ക​ൺ​വ​ൻ​ഷ​ൻ ച​രി​ത്ര​സം​ഭ​വ​മാ​ക്കാ​ൻ സം​ഘാ​ട​ക​ർ; പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഫോ​മാ​യു​ടെ (FOMAA) അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ന് ഇ​നി ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ, സം​ഘ​ട​ന​യ്ക്ക് ജ​ന്മം ന​ൽ​കി​യ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ഈ ​മ​ഹാ​സ​മ്മേ​ള​നം ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി സ​തേ​ൺ റീ​ജൺ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കൺ​വൻ​ഷ​നാ​യി ഇ​തി​നോ​ട​കം ത​ന്നെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ലെ ഭൂ​രി​ഭാ​ഗം മു​റി​ക​ളും ബു​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യും അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​പ്പോ​ഴും ആ​വേ​ശ​ക​ര​മാ​യ ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.​

ജൂ​ൺ 23-ന് ​അ​പ്ന ബ​സാ​റി​ൽ ചേ​ർ​ന്ന സ​തേ​ൺ റീ​ജൺ പ്ര​വ​ർ​ത്ത​ക​യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. ഫോ​മാ​യു​ടെ പ്ര​സി​ഡ​ൻ്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് രാ​ജേ​ഷ് മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു.

വ​രു​ന്ന ജൂ​ലൈ 30, 31 ഓഗ​സ്റ്റ് 1, 2 (വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ല്‍ 'വി​ന്‍​ധം ഹൂ​സ്റ്റ​ണി'​ല്‍ അ​ര​ങ്ങേ​റു​ന്ന ഫോ​മാ ഫാ​മി​ലി ക​ണ്‍​വ​ന്‍​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഹോ​ട്ട​ലു​ക​ളി​ലെ റൂ​മു​ക​ളെ​ല്ലാം നി​റ​ഞ്ഞു​വെ​ന്ന് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ വ്യ​ക്ത​മാ​ക്കി.

ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​രോ​ഗ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് തൊ​ട്ട​ടു​ത്തു​ത​ന്നെ മു​റി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.​തു​ട​ർ​ന്ന് ഹൂ​സ്റ്റ​ൺ ക​ൺ​വെ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജു കു​ള​ങ്ങ​ര, ഫോ​മാ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലൊ​ന്നാ​യി ഈ ​സ​മ്മേ​ള​ന​ത്തെ മാ​റ്റു​ന്ന​തി​നാ​യി എ​ല്ലാ​വ​രും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ബി​ൻ കു​മാ​ര​ൻ ഒ​രു​ക്ക​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കി. ക​ൺ​വെ​ൻ​ഷ​ൻ സ്പെ​ഷ്യ​ൽ സ​പ്പ്ളി​മെ​ന്റി​ന്റെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്കു ഏ​വ​രു​ടെ​യും പി​ന്തു​ണ മീ​ഡി​യ ചെ​യ​ർ സൈ​മ​ൺ വ​ളാ​ച്ചേ​രി അ​ഭ്യ​ർ​ത്ഥി​ച്ചു.​യോ​ഗ​ത്തി​ൽ സൗ​ത്തേ​ൺ റീ​ജി​യ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​

സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി: രാ​ജ​ൻ പ​ത്ത​നാ​പു​രം​ഓ​ൺ​ലൈ​ൻ മീ​ഡി​യ ക​മ്മി​റ്റി: ജീ​മോ​ൻ റാ​ന്നി​ഉ​ദ്ഘാ​ട​ന ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി: പൊ​ടി​യ​മ്മ പി​ള്ള​സ്വീ​ക​ര​ണ-​അ​തി​ഥി സ​ത്കാ​ര ക​മ്മി​റ്റി: ജോ​യ് എ​ൻ. സാ​മു​വ​ൽ​ബി​സി​ന​സ് മീ​റ്റ് ക​മ്മി​റ്റി: ജോ​ൺ ഉ​മ്മ​ൻ (പ്ര​സാ​ദ്)

വി​ഐ​പി സ്വീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​നാ​യി എം.​ജി. മാ​ത്യു വി​നെ പ്ര​സി​ഡ​ന്റ് നോ​മി​നേ​റ്റ് ചെ​യ്തു. മ​റ്റ് റീ​ജി​യ​നു​ക​ളി​ൽ നി​ന്നു​ള്ള ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രെ​യും ഉ​ട​ൻ ത​ന്നെ വി​വി​ധ പ്ര​വ​ർ​ത്ത​ക​സം​ഘ​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ക​ൺ​വെ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​വു​ക​യും ചെ​യ്യും.​ഫോ​മാ ദേ​ശീ​യ റീ​ജി​യ​ൻ നേ​താ​ക്ക​ളാ​യ തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, ജോ​യ്. എ​ൻ ശാ​മു​വേ​ൽ , എ​സ് .കെ.​ചെ​റി​യാ​ൻ, ഷാ​ജി എ​ഡ്‌​വേ​ർ​ഡ്‌, മി​ഖാ​യേ​ൽ ജോ​യ്, തോ​മ​സ് ജോ​ർ​ജ് (സ​ഞ്ജു), ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് , മെ​ർ​ലി​ൻ സാ​ജ​ൻ, സാ​ജ​ൻ ജോ​ൺ , ആ​ൻ​സി ശാ​മു​വേ​ൽ,ശ​ശി പി​ള്ള, ഡെ​ന്നി​സ് മാ​ത്യു,സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു .

ഫോ​മാ ഇന്‍റർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ അ​ഭി​മാ​ന സ​മ്മേ​ള​ന​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് ഹൂ​സ്റ്റ​ണി​ൽ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Latest News

Corehub Up