കൊച്ചി: രുചിവൈവിധ്യങ്ങളുടെ ആഘോഷവുമായി ലുലു മാളില്‍ ഫുഡ് കാര്‍ണിവലിന് പ്രൗഢഗംഭീര തുടക്കം.
നടി വിന്‍സി അലോഷ്യസും യൂട്യൂബര്‍ കെ.എല്‍. ബ്രോ ബിജു ഋത്വിക്കും കുടുംബവും ചേര്‍ന്ന് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. കൂറ്റന്‍ പിസ മുറിച്ചാണ് ഫുഡ് കാര്‍ണിവലിന് തുടക്കം കുറിച്ചത്.
പ്രമുഖ ബ്രാന്‍ഡുകളുടെ വിപുലമായ സ്റ്റാളുകള്‍ കാര്‍ണിവലിന്റെ ഭാഗമായി മാളില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍, അറബിക്, ചൈനീസ്, തായ്ലന്ഡ് തുടങ്ങി ലോകത്തിന്റെ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ മേളയിലൂടെ കഴിയും. അടുക്കളയിലേക്ക് ആവശ്യമായ ഗ്രോസറി, ഫ്രഷ് ഫുഡ്, ഹൗസ് ഹോള്‍ഡ് ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ആകര്‍ഷകമായ ഇളവുകളുണ്ട്. ഫുഡ് കാര്‍ണിവല്‍ 15ന് സമാപിക്കും.
ചടങ്ങില്‍ ലുലു മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, ലുലു കൊച്ചി ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.