Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food And Salt

Family Health

ഉപ്പ് കുറയ്ക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ​ർ​ക്കു​ന്പോ​ൾ ഉ​പ്പ്... എ​ന്നി​ങ്ങ​നെ ഉ​പ്പിന്‍റെ ഉ​പ​യോ​ഗം വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ശീ​ലി​ക്കു​ന്ന​താ​ണ്. ചി​പ്സ്, കോ​ണ്‍​ഫ്ളേ​ക്സ് തു​ട​ങ്ങി​യ​വയി​ലും ഉ​പ്പ് ധാ​രാ​ളം. അ​ച്ചാ​റി​ലും മ​റ്റും പ്രി​സ​ർ​വേ​റ്റീ​വ് ആ​യും ധാ​രാ​ളം ഉ​പ്പ് ചേ​ർ​ക്കു​ന്നു​ണ്ട്. പ്രോ​സ​സ്ഡ് ഫു​ഡ്സി​ൽ(​സം​സ്ക​രി​ച്ചു പാ​യ്ക്ക് ചെ​യ്ത) ഉ​പ്പ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​പ്സ്, പ​പ്പ​ടം എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ഉ​പ്പ് ശ​രീ​ര​ത്തി​നു കിട്ടുന്നു​ണ്ട്.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​തു പ്ര​കാ​രം ഒ​രു ടീ ​സ്പൂ​ണ്‍ ഉ​പ്പു​മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കു ദി​വ​സം ആ​വ​ശ്യ​മു​ള്ള​ത്. അ​താ​യ​ത് അ​ഞ്ച് ഗ്രാം. ​ഒ​രു സ്പൂ​ണ്‍ ഉ​പ്പി​ൽ നി​ന്ന് 2.3 ഗ്രാം ​സോ​ഡി​യം ശ​രീ​ര​ത്തി​നു ല​ഭ്യ​മാ​കും. ഒ​രു വ​യ​സു​ള്ള കുട്ടിക്ക് ദി​വ​സം ഒ​രു ഗ്രാം ​ഉ​പ്പു മ​തി. 2- 3 വ​യ​സാ​കു​ന്പോ​ൾ ര​ണ്ടു ഗ്രാം ​ഉ​പ്പ്. 6-7 വ​യ​സാ​കു​ന്പോ​ൾ മൂ​ന്നു ഗ്രാം ​ഉ​പ്പ്. കൗ​മാ​ര​പ്രാ​യം മു​ത​ൽ അ​ഞ്ചു​ഗ്രാം ഉ​പ്പ്.

ന​ന്നാ​യി അ​ദ്ധ്വാ​നി​ച്ചു വി​യ​ർ​ക്കു​ന്ന​വ​ർ​ക്കു​പോ​ലും ദി​വ​സ​വും ആ​റു ഗ്രാ​മി​ൽ താ​ഴെ ഉ​പ്പു മ​തി. അ​ത് ലറ്റു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ്പ് കു​റ​ച്ചു​കൂ​ടി ആ​കാം; അ​വ​ർ ധാ​രാ​ളം വി​യ​ർ​ക്കു​ന്ന​വ​രാ​ണ്. വി​ഭ​വ​ങ്ങ​ൾ തയാറാക്കു ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.

ഉ​പ്പു​ചേ​ർത്തു വ​റു​ത്ത വി​ഭ​വ​ങ്ങൾ കുറയ്ക്കണം

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. അ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.

പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ...

പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.

തൈരിലും സാലഡിലും....

തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചികരമാക്കാം. ​അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

ഉ​ണ​ക്കമീ​ൻ ശീ​ല​മാക്കരുത്
ഉ​ണ​ക്ക​മീ​ൻ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​രു​ടെ ആ​മാ​ശ​യ​ത്തി​ൽ കാ​ൻ​സ​റി​നു മു​ന്നോ​ടി​യാ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ണ്ട്. ഉ​ണ​ക്ക​മീ​നി​ൽ ഉ​പ്പിന്‍റെ അം​ശം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ ഉ​ണ​ക്ക​മീ​ൻ (​ഡ്രൈ ഫി​ഷ്) പ​തി​വാ​യി ക​ഴി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

Latest News

Corehub Up