പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്ത് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുമായി സഹകരിച്ച് നടത്തിയ ഭക്ഷ്യസംസ്കരണ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുതിയ 20 സംരംഭക യൂണിറ്റുകളുടെ പ്രഖ്യാപനം സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. സ്വയംതൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ സംരംഭം മാതൃകാപരമാണെന്ന് എംഎല്‍എ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ 1000 സംരംഭക യൂണിറ്റുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. അതിനായി ഗുണമേന്മയുള്ള പരിശീലനവും സംരംഭകത്വ വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങങ്ങളുമായി സഹകരിച്ചു നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രബീന ഹബീബ്, ഇഫ്ര മോള്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മു ഫസീല, സക്കീന, സുനില്‍ രാമനാടന്‍, ബഷീര്‍, ഷാജി കട്ടുപ്പാറ, അഡ്വ. ജലീല്‍, ഷീന, അനില്‍ പുല്‍പ്ര, ജെഎസ്എസ് കോഓര്‍ഡിനേറ്റര്‍ പി.ടി. സാജിത, മാസ്റ്റര്‍ ട്രെയിനര്‍മാരായ വിനിരാജ്, നദീറ എന്നിവര്‍ പ്രസംഗിച്ചു.