Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoodSafetyIndia

Special

'നി​കു​തി ന​ൽ​കി​യി​ട്ടും ക​ഴി​ക്കാ​ൻ വി​ഷം!' ഇ​ൻ​സ്റ്റാ​മാ​ർ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച അ​ഴു​കി​യ മു​ട്ട​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

സ്വ​ഗി ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത മു​ട്ട​ക​ൾ മു​ഴു​വ​ൻ ചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ൽ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​ല​വാ​ര​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഉ​പ​ഭോ​ക്താ​വ് രം​ഗ​ത്ത്.

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സു​ശാ​ന്ത് സി​ൻ​ഹ​യ്ക്കാ​ണ് ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ആ​പ്പി​ൽ നി​ന്നും ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ഇ​ൻ​സ്റ്റാ​മാ​ർ​ട്ടി​ൽ ല​ഭ്യ​മാ​യ 'ഡോ. ​ഹെ​ൻ' എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ ഒ​രു ട്രേ ​മു​ട്ട​യാ​ണ് ഇ​ദ്ദേ​ഹം വാ​ങ്ങി​യ​ത്.

എ​ന്നാ​ൽ പാ​കം ചെ​യ്യാ​നാ​യി പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​ട്ടു​മി​ക്ക മു​ട്ട​ക​ളും ദു​ർ​ഗ​ന്ധം വ​ന്ന് അ​ഴു​കി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ഴു​കി​യ മു​ട്ട​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ദ്ദേ​ഹം എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വ​ലി​യ തു​ക നി​കു​തി അ​ട​യ്ക്കു​ക​യും പ​ണം ന​ൽ​കി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്തി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വി​ഷ​മ​യ​മാ​യ ഇ​ത്ത​രം ആ​ഹാ​രം ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​കു​ന്ന മ​നു​ഷ്യ​ർ​ക്ക് മു​ന്നി​ലേ​ക്ക് വ്യാ​ജ മ​രു​ന്നു​ക​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ കു​റി​പ്പി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

പോ​സ്റ്റ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. രാ​ജ്യ​ത്തെ ക​ടു​ത്ത ഭ​ക്ഷ്യ​സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​റ്റ​കു​റ്റ​പ്പ​ണി​യി​ല്ലാ​ത്ത നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഇ​തി​ന് താ​ഴെ ഉ​യ​രു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചി​ട്ടും യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ നി​ര​വ​ധി പേ​ർ ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യോ​ട് സ്വ​ഗി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up