Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoodStreet

Kozhikode

കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിലെ കൈയേറ്റങ്ങൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിലെ തട്ടുകടയോട് ചേർന്ന് അനധികൃതമായി കെട്ടിയുണ്ടാക്കിയ അനുബന്ധ സംവിധാനങ്ങളും കോർപ്പറേഷൻ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ. ദിലീപ് കുമാറിന്‍റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

ഉപജീവനത്തിനായി അനുവദിച്ച തട്ടുകട വിപുലീകരിച്ച് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം നടത്തുകയും, അനുവദനീയമായതിലും അധികം ആളുകളെ ജോലിക്ക് നിയോഗിച്ച് ഭക്ഷണവിതരണം നടത്തുകയും ചെയ്തിരുന്നു. ടാർപോളിൻ ഉപയോഗിച്ച് അധികമായി ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിരുന്നു.

അനധികൃതമായി സ്ഥാപിച്ച ടാർപോളിൻ ഷെഡ്, തുരുമ്പെടുത്ത ഫ്രീസറിൽ സൂക്ഷിച്ച ഐസ് ഫ്രീസർ, ഗ്യാസ് സിലിണ്ടറുകൾ, പാചകപാത്രങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ ആരോഗ്യവിഭാഗം നീക്കം ചെയ്തു. ബീച്ചിലെത്തുന്ന പൊതുജനങ്ങൾക്ക് സുഗമമായ സഞ്ചാരവും ബീച്ചിന്റെ പൊതുസ്വഭാവവും ഉറപ്പാക്കുന്നതിനാണ് നടപടി.

ഇത്തരം അനധികൃത സംവിധാനങ്ങൾ സ്വമേധയാ നീക്കം ചെയ്യാൻ നിരവധി തവണ നിർദേശം നൽകിയിരുന്നു. നവംബർ 15-നകം മുഴുവൻ സാധനസാമഗ്രികളും എടുത്തുമാറ്റാമെന്ന് കോർപ്പറേഷൻ നേരിട്ട് നടത്തിയ യോഗത്തിൽ ഉറപ്പുനൽകിയിട്ടും തീരുമാനം നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.

നഗര ഉപജീവന മിഷൻ പ്രകാരം ഒരാൾക്ക് ഉപജീവനത്തിനായി അനുവദിച്ച തട്ടുകടയിൽ അഞ്ചും ആറും പേരെ ജോലിക്ക് നിയോഗിച്ച് വിപുലമായ രീതിയിൽ പാചകവും ഭക്ഷണവിതരണവും നടത്തുന്നത് അനുവദനീയമല്ല. വരും ദിവസങ്ങളിലും തുടർ പരിശോധന നടത്തി തട്ടുകടയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള മുഴുവൻ അനധികൃത സംവിധാനങ്ങളും നീക്കം ചെയ്ത് യോഗത്തിലെ തീരുമാനം നടപ്പിലാക്കുമെന്ന് ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ. ദിലീപ് കുമാർ അറിയിച്ചു.

Latest News

Corehub Up