Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoodTechnologyDepartment

അമൽ ജ്യോതി കോളജിൽ ഫുഡ് ടെക്നോളജി വിഭാഗം അസോ. സെമിനാർ നടത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ്മാ​ർ​ട്ട് കൃ​ഷി​യി​ൽനി​ന്ന് സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ത്തി​ലേ​ക്ക്’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ങ്കേ​തി​ക​വി​ദ്യ അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ് പ​റ​ഞ്ഞു.

കൃ​ഷി, ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ, കൃ​ത്രി​മ​ബു​ദ്ധി, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്. റാ​ഡ്ടാ​ർ ഇ​ന്നൊ​വേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ജോ​യി​സ് മാ​ത്യു കാ​ർ​ഷി​ക​രം​ഗ​ത്ത് കൃ​ത്രി​മ​ബു​ദ്ധി​യും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

ഫു​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ണ്ണി​ച്ച​ൻ വി. ​ജോ​ർ​ജ്, പ്ര​ഫ. ​എ​മെ​രി​റ്റ​സ് ഡോ. ​ജി​പ്പു ജേ​ക്ക​ബ്, അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ. അ​നൂ​പ് രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സ്മാ​ർ​ട്ട് കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ, കാ​ർ​ഷി​ക സം​രം​ഭ​ക​ത്വം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ച​ർ​ച്ച​യും ചോ​ദ്യോ​ത്ത​ര​വേ​ള​യും ന​ട​ത്തി. ഫു​ഡ് ടെ​ക്നോ​ള​ജി അ​സോ​സി​യേ​ഷ​ന്‍റെ കോ-ഓ​ർ​ഡി​നേ​റ്റ​റാ​യ ഡോ. ​നി​ക്കി ജോ​ൺ, വി​ദ്യാ​ർ​ഥി കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ക്ഷ​യ്, സ​ഞ്ജ​ന എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up