കൊച്ചി: പ്രസാദനിര്‍മാണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും കീടനാശിനി, വിഷാംശസാന്നിധ്യവും പരിശോധിക്കുന്നതിനായി പമ്പയില്‍ അത്യാധുനിക ഭക്ഷ്യപരിശോധനാലാബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി പമ്പയില്‍ ഭക്ഷ്യസുരക്ഷാ ലാബ് സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ലാബ് ആരംഭിക്കാന്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് നവംബര്‍ 11നകം സമര്‍പ്പിക്കാനാണു നിര്‍ദേശം. ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സ്വമേധയയാണു വിഷയം പരിഗണിക്കുന്നത്.