Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FootballAssociation

ക​ണ്ണൂ​ർ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ. ഓ​ഫീ​സി​ന് ക​ല്ലെ​റി​ഞ്ഞ സം​ഭ​വം: മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റനെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫിസി​ന് ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റനെ​തി​രേ കേ​സ്. കെ.​വി. ധ​നേ​ഷി​നെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. അ​ശോ​ക്‌​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ധ​നേ​ഷി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. സി​ഡി​എ​ഫ്എ ഓ​ഫി​സി​ന് തൊ​ട്ടു മു​ന്നി​ലു​ള്ള മി​ൽ​മ ബൂ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യി​ൽ ന​ട​ന്ന ജി​ല്ലാ സൂ​പ്പ​ർ ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ അ​സോ​സി​യേ​ഷ​നെ​യും സെ​ക്ര​ട്ട​റി​യെ​യും അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക​ണ്ണൂ​ർ യു​ണൈ​റ്റ​ഡ് ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി കൂ​ടി​യാ​യ ധ​നേ​ഷി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​മാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല, യു​ണൈ​റ്റ​ഡ് ക്ല​ബി​ന്‍റെ ഒ​രു ക​ളി​ക്കാ​ര​ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് കാ​ര​ണം ജി​ല്ലാ ടീ​മി​ൽ ഇ​ടം കി​ട്ടി​യി​രു​ന്നി​ല്ല. ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ട്രാ​ൻ​സ്ഫ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ക​ളി​ക്കാ​ര​ൻ ക്ല​ബ് അ​ധി​കൃ​ത​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നി​ൽ സി​ഡി​എ​ഫ്എ അ​ധി​കൃ​ത​രാ​ണെ​ന്ന സം​ശ​യ​വും പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്നു.

Latest News

Corehub Up