Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FootballStar

ഫു​ട്ബോ​ൾ താ​രം അ​സീം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മ​ല​പ്പു​റം: ഫു​ട്ബോ​ൾ താ​രം അ​രീ​ക്കോ​ട് മൈ​ത്ര കൊ​റ​ള്ളി​യാ​ട​ൻ മൂ​സാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ അ​സീം കൊ​റ​ളി​യാ​ട​ൻ (44) കോ​യ​ന്പ​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​റാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​ക​വേ അ​സീം സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജി​ലൂ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ലേ​ക്കും തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ടീ​മി​ലേ​ക്കു​മു​ള്ള അ​സീ​മി​ന്‍റെ ഉ​യ​ർ​ച്ച സ്വ​ഭാ​വി​ക​മാ​യി​രു​ന്നു. അ​ണ്ട​ർ-21 കേ​ര​ള ടീം ​അം​ഗ​മാ​യി​രു​ന്ന അ​സീം സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ത​മി​ഴ്നാ​ടി​നാ​യും മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കാ​യും ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്.

ഐ ​ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ, വാ​സ്കോ ഗോ​വ, സാ​ൽ​ഗോ​ക്ക​ർ, മും​ബൈ എ​ഫ്സി, മ​ഹീ​ന്ദ്ര യു​നൈ​റ്റ​ഡ് എ​ന്നീ പ്ര​മു​ഖ ക്ല​ബു​ക​ൾ​ക്കാ​യും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.

ഇ​ര​ട്ട​സ​ഹോ​ദ​ര​ൻ അ​നീ​സി​നൊ​പ്പ​മു​ള്ള അ​സീ​മി​ന്‍റെ ഇ​ല​വ​ൻ​സ്-​സെ​വ​ൻ​സ് മൈ​താ​ന​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ൾ ഒ​രു ത​ല​മു​റ​യു​ടെ ഫു​ട്ബോ​ൾ ഓ​ർ​മ​ക​ളു​ടെ ഭാ​ഗ​മാ​ണ്. കു​ടും​ബ സ​മേ​തം കോ​യ​ന്പ​ത്തൂ​രി​ലാ​യി​രു​ന്നു താ​മ​സം.

ഭാ​ര്യ:​മും​താ​സ്. മ​ക്ക​ൾ: സി​യ, ഇ​ൽ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​മീ​ർ, ഷ​ബീ​ർ, അ​നീ​സ്, ഷ​മീ​ന. മാ​താ​വ്: കാ​ഞ്ഞി​രാ​ല സൈ​ന​ബ.

Latest News

Corehub Up