Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FootballTournament

Pravasi India – Delhi

ഡി​എം​എ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ ഒ​ക്‌​ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ലെ മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ കോ​ള​ജ് ഓഡി​റ്റോ​റി​യ​ത്തി​ൽ ​ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സി​നി​മാ താ​രം ടി​നി ടോ​മാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ എട്ട് ഡി​എം​എ ടീ​മു​ക​ളും ഡി​എം​എ​ക്കു പു​റ​മേ​യു​ള്ള എട്ട് ടീ​മു​ക​ളും അ​ണി​നി​ര​ക്കും. ജേ​താ​ക്ക​ൾ​ക്ക് ഒരു ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

റ​ണ്ണ​ർ അ​പ്പി​ന് 50,000 രൂ​പ​യും സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പി​ന് 25,000 രൂ​പ​യും ല​ഭി​ക്കും. കൂ​ടാ​തെ ന​ല്ല ക​ളി​ക്കാ​ര​ൻ, കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വ്യ​ക്തി, ന​ല്ല ഗോ​ൾ കീ​പ്പ​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​വും.

മ​ത്സ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ ക​ൺ​വീ​ന​റാ​യി 12 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​യും വി​ന​യ് ന​ഗ​ർ-​കി​ദ്വാ​യി ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​നും ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം സ​ഹാ​യി​ക​ളാ​യി വി​കാ​സ് പു​രി-​ഹ​സ്താ​ൽ ഏ​രി​യ​യി​ലെ ഡോ ​അ​ജി​ത്, രോ​ഹി​ത് ആ​ർ. നാ​യ​ർ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ​കെ.വി. ​മ​ണി​ക​ണ്ഠ​ൻ ക​ൺ​വീ​ന​റാ​യി ഒ​രു സൂ​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810791770, 9818750868 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

Latest News

Corehub Up