Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Footpath Prepared For Easier To Eruvesi Panchayat Office

Kannur

ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ ന​ട​പ്പാ​ത​യൊ​രു​ങ്ങി

ചെ​മ്പേ​രി: ടൗ​ണി​ന്‍റെ സ​മീ​പം ത​ന്നെ​യു​ള്ള ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ഏ​റെ​ക്കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഓ​ഫി​സ് മു​റ്റ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്തു​ന്ന​ത് സാ​ധ്യ​മാ​കു​മാ​യി​രു​ന്ന ഒ​രു ന​ട​പ്പാ​ത. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കൃ​ഷി​ഭ​വ​ൻ, വി​ഇ​ഒ ഓ​ഫി​സ് എ​ന്നി​വ കൂ​ടാ​തെ സ​മീ​പ​ത്താ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് വി​ല്ലേ​ജ് ഓ​ഫി​സും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്‌ ചെ​യ്യാ​നി​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ടൗ​ണി​ലേ​ക്കെ​ത്തു​ന്ന റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യ ശേ​ഷം വ​യോ​ജ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​ർ ഏ​റെ ദൂ​രം ന​ട​ന്നാ​ണ് ഓ​ഫി​സു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. ഈ ​ദു​രി​താ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യി ബ​സി​ലി​ക്ക മൈ​താ​ന​ത്തു​നി​ന്നു​ള്ള ന​ട​പ്പാ​ത​യു​ടെ നി​ർ​ദേ​ശം പ​ല​ത​വ​ണ ഉ​യ​ർ​ന്നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ ചു​റ്റു​മ​തി​ലി​നും ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശാ​ല​മാ​യ മൈ​താ​ന​ത്തി​നും ഇ​ട​യി​ലു​ള്ള വീ​തി കു​റ​ഞ്ഞ തോ​ടി​നു കു​റു​കെ ചെ​റി​യൊ​രു ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ ബ​സി​ലി​ക്ക അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ജോ​സ് പ​ര​ത്ത​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ അ​നു​മ​തി ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.

ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്കും ടൗ​ണി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ബ​സി​ലി​ക്ക മൈ​താ​ന​ത്ത് സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക്‌ ചെ​യ്യാ​ൻ മു​മ്പ്ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത് ഇ​തി​ന​കം ഏ​വ​രു​ടേ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ൾ മൈ​താ​ന​ത്ത് നി​ന്ന് എ​ളു​പ്പ​വ​ഴി​യാ​യി ന​ട​പ്പാ​ത കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് മൈ​താ​ന​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഏ​താ​നും ചു​വ​ടു​ക​ൾ മാ​ത്രം ന​ട​ന്നാ​ൽ ഓ​ഫി​സു​ക​ളി​ലെ​ത്താം. സ​മൂ​ഹി​ക ന​ന്മ​യും പൊ​തു​ജ​ന സേ​വ​ന​വും വാ​ക്കു​ക​ളി​ൽ മാ​ത്ര​മ​ല്ലെ​ന്ന് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ലും ഇ​ട​വ​കാ സ​മൂ​ഹ​വും ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.

 

 

Latest News

Corehub Up