ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിന് എതിരായ മൂന്നു മത്സര ഹോക്കി പരമ്പര ഇന്ത്യന്‍ പുരുഷന്മാര് 1-0നു സ്വന്തമാക്കി. ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം 2-2 സമനിലയില്‍ കലാശിച്ചതോടെയാണിത്. ക്യാപ്റ്റന്‍ സഞ്ജയ്, സെല്വന് കാര്‍ത്തി എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ ഗോളുകള്‍. തോമസ് ഡിലന്, ബെന്‍ജി ക്ലുഹാനെ എന്നിവര്‍ ന്യൂസിലന്ഡിനായും ലക്ഷ്യംകണ്ടു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 3-2നു ജയിച്ചിരുന്നു. രണ്ടാം മത്സരം 2-2 സമനിലയില്‍ കലാശിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജയ് ആണ് പരമ്പരയിലെ ടോപ് സ്കോറര്‍. ഇരുപത്തഞ്ചുകാരനായ സഞ്ജയ് മൂന്നു മത്സരങ്ങളിലും ഓരോ ഗോള്‍ വീതം സ്വന്തമാക്കി.