Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ford Motors

എ​ഐ പ​രാ​ജ​യ​പ്പെ​ട്ടു; 350 വി​ദ​ഗ്ധ എ​ൻ​ജി​നി​യ​ർ​മാ​രെ തി​രി​കെ വി​ളി​ച്ച് ഫോ​ർ​ഡ് മോ​ട്ടോ​ർ​സ്

ഡി​ട്രോ​യി​റ്റ്: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച ഗു​ണ​നി​ല​വാ​രം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ർ​ഡ് മു​ന്നൂ​റ്റ​മ്പ​തോ​ളം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ എ​ൻ​ജി​നി​യ​ർ​മാ​രെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കാ​ൻ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന മ​റ്റ് ആ​ഗോ​ള ക​മ്പ​നി​ക​ൾ​ക്കു​ള്ള ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് ഫോ​ർ​ഡി​ന്‍റെ ഈ ​പു​തി​യ തീ​രു​മാ​നം.

വാ​ഹ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ, പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള എ​ൻ​ജി​നി​യ​ർ​മാ​രു​ടെ പ്രാ​ധാ​ന്യം ത​ങ്ങ​ൾ വി​ല​കു​റ​ച്ചു ക​ണ്ട​താ​യി ഫോ​ർ​ഡി​ന്‍റെ വെ​ഹി​ക്കി​ൾ ഹാ​ർ​ഡ്‌​വെ​യ​ർ എ​ൻജിനിയ​റിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ർ​ല​സ് പൂ​ൺ മാ​ധ്യ​മ​ങ്ങ​ളോ​ട് സ​മ്മ​തി​ച്ചു.

എ​ൻ​ജി​നീ​യ​ർ​മാ​രെ തി​രി​കെ വി​ളി​ച്ചെ​ങ്കി​ലും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ ഫോ​ർ​ഡ് ത​യ്യാ​റ​ല്ല. പ​ക​രം, എ​ഐ സി​സ്റ്റ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം.

ഇ​തി​നാ​യി സോ​ഫ്റ്റ്‌​വേ​ർ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സി​നാ​യി 40 വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും, സോ​ഫ്റ്റ്‌​വേറി​ലെ മാ​റ്റ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് പ​രി​ശോ​ധി​ക്കാ​ൻ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം എ​ഐ ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up