Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Doctors

America

വി​ദേ​ശ ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള വീ​സ വി​ല​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം നീ​ക്കി

വാ​ഷിം​ഗ്ട​ൺ ഡിസി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന​മാ​യ വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ട്രം​പ് ഭ​ര​ണ​കൂ​ടം. മാ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ, വി​ദേ​ശ ഡോ​ക്ട​ർ​മാ​രു​ടെ വി​സ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി.

39 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഡോ​ക്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​ത്. 2026 ജ​നു​വ​രി ഒന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന യാ​ത്രാ വി​ല​ക്കി​നെ​ത്തു​ട​ർ​ന്ന് വി​സ പു​തു​ക്ക​ലു​ക​ളും ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ളും ത​ട​സ​പ്പെട്ടി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പി​ൻ​മാ​റ്റം. യു​എ​സി​ലെ ഡോ​ക്ട​ർ​മാ​രി​ൽ കാ​ൽ​ഭാ​ഗ​വും വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്.

വി​ദേ​ശ ഡോ​ക്ട​ർ​മാ​രി​ൽ 64 ശ​ത​മാ​ന​വും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്. നി​യ​ന്ത്ര​ണം തു​ട​രു​ന്ന​ത് ആ​രോ​ഗ്യ​രം​ഗ​ത്തെ ത​ക​ർ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഈ ​പു​തി​യ ഉ​ത്ത​ര​വോ​ടെ വി​ദേ​ശ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യു​ള്ള വി​സ​ക​ൾ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കും.

Latest News

Corehub Up