Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Liquor

ട്രെ​യി​നി​ൽ 15 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ആ​ർ​പി​എ​ഫി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സ​ത്ത​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ്, ആ​ർ​പി​എ​ഫ് ക്രൈം​ബ്രാ​ഞ്ച് സം​യു​ക്ത​സം​ഘം ട്രെ​യി​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ˘

ദി​ബ്രു​ഗ​ഡി​ൽ​നി​ന്നു ക​ന്യാ​കു​മാ​രി​യി​ലേ​ക്കു​ള്ള വി​വേ​ക് എ​ക്സ്പ്ര​സി​ലെ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ ബം​ഗാ​ൾ സ്വ​ദേ​ശി അ​നു​പം താ​ലു​ക്ദാ​ർ (32) ആ​ണ് ബാ​ഗി​ന​ക​ത്തു സൂ​ക്ഷി​ച്ച 15 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ർ​ക്കു കൂ​ടി​യ വി​ല​യ്ക്കു വി​ൽ​ക്കാ​ൻ​വേ​ണ്ടി​യാ​ണു മ​ദ്യം സൂ​ക്ഷി​ച്ച​തെ​ന്നു സ​മ്മ​തി​ച്ചു.

ആ​ർ​പി​എ​ഫ് പാ​ല​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​പി​എ​ഫ് ക്രൈം ​വിം​ഗ് എ​സ്ഐ എ.​പി. അ​ജി​ത് അ​ശോ​ക്, എ​എ​സ്ഐ​മാ​രാ​യ കെ. ​ദേ​വ​രാ​ജ​ൻ, സ​ജി അ​ഗ​സ്റ്റി​ൻ, കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ എം. ​പ്ര​സാ​ദ്, എ​ൻ. ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ​യും പി​ടി​കൂ​ടി​യ മ​ദ്യ​വും കേ​ര​ള എ​ക്സൈ​സി​നു കൈ​മാ​റി. എ​ക്സൈ​സ് സം​ഘം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

വീ​ട്ടി​ൽനി​ന്ന് വി​ദേ​ശ​ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി

ഇ​രി​ട്ടി: ഇ​ലക്‌ഷ​ൻ സെ​പ്ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ ശേ​ഖ​രി​ച്ചു വ​ച്ച വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രിക്ക​ട​വ് സ്വ​ദേ​ശി ജി​ജി​യെ​യാ​ണ് (45) ഇ​രി​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. വാ​ടക വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​നു​ള്ളി​ൽ പ്ര​ത്യേ​ക അ​റ നി​ർ​മി​ച്ച് ഇ​തി​ലാ​യി​രു​ന്നു മ​ദ്യ​ശേ​ഖ​രം ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​ത്. 14.50 ലി​റ്റ​ർ മ​ദ്യ​വും 23750 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

റൂ​റ​ൽ എ​സ്പി അ​നൂ​ജ് പ​ലി​വാൾ, ഇ​രി​ട്ടി ഡി​വൈ​എ​സ്പി രാ​ജേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​രി​ട്ടി എ​സ്എ​ച്ച് ഒ ​സി​ജി​ത്തി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം എ​സ്ഐ ​കെ. ഷ​റ​ഫു​ദ്ദീ​നും​ സം​ഘ​വു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​രി​ട്ടി സ്റ്റേ​ഷ​നി​ലെ എ​സ്ഐ എ​സ്. പ്ര​വീ​ൺ, സി​പിഒ ​ശി​ഹാ​ബു​ദ്ദീ​ൻ, നി​സാ​മു​ദ്ദീ​ൻ, ര​മ്യ, ഇ​രി​ട്ടി ഡി​വൈ​എ​സ്പി സ്‌​ക്വാ​ഡി​ലെ ജ​യ​ദേ​വ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വി​ല്പ​ന: ഒ​രാ​ൾ പി​ടി​യി​ൽ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​യാ​ളെ പെ​രു​വ​ന്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി ക​ല്ല​റ​ക്ക​ൽ മ​നോ​ജ്‌ കു​മാ​ർ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം ക​ട​ത്തും ക​ണ്ടെ​ത്തു​ന്ന​തി​നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ച​ത്.

മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ൾ. മു​ന്പും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ​മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up