Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForeignCurrency

വി​ദേ​ശ നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ്

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, വി​ദേ​ശ ക​റ​ൻ​സി അ​സ​റ്റു​ക​ളി​ലും സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ലും ഉ​ണ്ടാ​യ കു​റ​വി​നെ തു​ട​ർ​ന്ന്, സെ​പ്റ്റം​ബ​ർ 25-ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 1834 കോ​ടി ഡോ​ള​ർ ഇ​ടി​ഞ്ഞ് 74,756 കോ​ടി (747.56 ബി​ല്യ​ണ്‍ ഡോളർ) ഡോ​ള​റി​ലെ​ത്തി.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഘ​ട​ക​മാ​യ വി​ദേ​ശ ക​റ​ൻ​സി അ​സ​റ്റു​ക​ൾ അ​വ​ലോ​ക​ന ആ​ഴ്ച​യി​ൽ 15.57 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 615.41 ബി​ല്യ​ണ്‍ ഡോ​ള​റാ​യി മാ​റി എ​ന്ന് ആ​ർ​ബി​ഐ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​ആ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​ശേ​ഖ​രം 2.59 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 108.7 ബി​ല്യ​ണ്‍ ഡോ​ള​റാ​യി.

 

Latest News

Corehub Up