Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForeignTravel

പാസ്പോർട്ട് : വിദേശയാത്ര നിയന്ത്രിക്കാനുള്ള രേഖ മാത്രമെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​യാ​ണ് പാ​സ്‌​പോ​ർ​ട്ടെ​ന്നും കൃ​ത്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

1967ലെ ​പാ​സ്പോ​ർ​ട്ട് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​ന്ത്യ​യി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യാ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പാ​സ്‌​പോ​ർ​ട്ട് ഉ​ള്ളൂ എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ജൂ​ൺ 24 ന് ​പാ​സ്‌​പോ​ർ​ട്ട് സേ​വാ ദി​വ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പാ​സ്‌​പോ​ർ​ട്ട് പൗ​ര​ത്വം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യ​ല്ലെ​ന്നും അ​തൊ​രു യാ​ത്രാ​രേ​ഖ മാ​ത്ര​മാ​ണെ​ന്നും പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Latest News

Corehub Up