Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forensic

വീ​ടി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

എ​രു​മ​പ്പെ​ട്ടി: വീ​ടി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചി​റ​മ​നേ​ങ്ങാ​ട് നെ​ല്ലി​ക്കു​ന്നി​ലെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് 42-45 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​യു​ടേ​താ​ണെ​ന്നും അ​സ്ഥി​കൂ​ട​ത്തി​ന് 152 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ണ്ടെ​ന്നും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. അ​സ്ഥി​കൂ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ല​സി​ൽ ഖു​റാ​ൻ​ലി​ഖി​ത​വും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചി​റ​മ​നേ​ങ്ങാ​ട് നെ​ല്ലി​ക്കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​നു​സ​മീ​പം ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സ​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലു​ള്ള സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ഒ​രു കു​ടും​ബ​വും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന വീ​ട് പ​ഴ​യ ഉ​ട​മ​സ്ഥ​ന്‍റെ കൈ​യി​ൽ​നി​ന്നു ര​ണ്ടു​വ​ർ​ഷം​മു​മ്പ് മ​റ്റൊ​രാ​ൾ വാ​ങ്ങി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രും വീ​ടി​ന്‍റെ പി​ന്നി​ലെ ചാ​യ്പി​ന്‍റെ നി​ലം പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തു​ണി​ക​ളി​ലും പാ​യ​യി​ലും പൊ​തി​ഞ്ഞ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്.

അ​സ്ഥി​ക​ളോ​ടൊ​പ്പം തു​ണി​ക​ളു​ടെ​യും പാ​യ​യു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മൃ​ത​ദേ​ഹം അ​ടു​പ്പി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ട​തി​നു​ശേ​ഷം കു​ഴി​മൂ​ടി മ​ണ്ണു തേ​ച്ചു പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ന്നം​കു​ളം എ​സി​പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ​യും എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ഈ ​വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്രാ​ഥ​മി​ക​അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​എം. നൗ​ഷാ​ദ്, മെ​മ്പ​ർ​മാ​രാ​യ ആ​മി​ന സു​ലൈ​മാ​ൻ, പ്ര​കാ​ശ​ൻ പേ​ങ്ങാ​ട്ടു​പാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

 

Latest News

Corehub Up