കോഴിക്കോട്: ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവം 2026ന്റെ ജില്ലാതല സമാപനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.
വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ കൈമാറി കെ. ജയന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ. ജറീഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഹരിത മാന്ത്രികത എന്ന പേരില്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോ അവതരിപ്പിച്ചു.