Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Watcher

കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ജ​സ​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ​ക​ച്ചേ​രി​പ്പ​റ​മ്പ് ക​ര​ടി​യോ​ട് ഫോ​റ​സ്റ്റ് വാ​ച്ച​ർ ​ഷൈ​ജു (28) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ട് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങി​യെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് പ​ത്തു​പേ​ര​ട​ങ്ങു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നി​ടെ ഒ​രാ​ന ഷൈ​ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ഷൈ​ജു​വി​നെ മ​ണ്ണാ​ർ​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Latest News

Corehub Up