Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForestOperation

ക​ണ്ടെ​ത്തും, പി​ന്തു​ട​രും, പ​ക്ഷേ പി​ടി​ത​രി​ല്ല; ദൗ​ത്യ​സം​ഘ​ത്തെ വ​ട്ടം​ക​റ​ക്കി ച​ക്ക​ക്കൊ​മ്പ​ൻ

140 അം​ഗ ദൗ​ത്യ​സം​ഘം, നാ​ല് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​ർ, തെ​ർ​മ​ൽ ഡ്രോ​ണു​ക​ൾ, ആ​ർ​ആ​ർ​ടി സം​ഘം, ക​രു​ത്ത​രാ​യ ര​ണ്ട് കു​ങ്കി​യാ​ന​ക​ൾ... സ​ന്നാ​ഹ​ങ്ങ​ൾ ചെ​റു​ത​ല്ല. ല​ക്ഷ്യം ഒ​ന്നു​മാ​ത്രം; ചി​ന്ന​ക്ക​നാ​ലി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ക. എ​ന്നാ​ൽ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് കാ​ട്ടു​കൊ​മ്പ​ന്‍റെ ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണ്. 

ര​ണ്ട് ദി​വ​സം നീ​ണ്ട ദൗ​ത്യ​ത്തി​ലും ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടാ​നാ​യി​ല്ല. ഒ​രി​ട​ത്ത് ക​ണ്ടെ​ത്തു​മ്പോ​ൾ ആ​ന മ​റ്റൊ​രി​ട​ത്തേ​ക്ക് നീ​ങ്ങും. മ​യ​ക്കു​വെ​ടി​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ കാ​ടും ഏ​ല​ച്ചെ​ടി​ക​ളും ത​ട​സ​മാ​കും. അ​തു​മ​ല്ലെ​ങ്കി​ൽ കാ​ലാ​വ​സ്ഥ വി​ല്ല​നാ​കും.  അ​ങ്ങ​നെ ഓ​രോ നീ​ക്ക​ത്തി​ലും പു​തി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തി ച​ക്ക​ക്കൊ​മ്പ​ൻ വ​നം​വ​കു​പ്പി​നെ വ​ട്ടം​ക​റ​ക്കു​ക​യാ​ണ്.

ഒ​ന്നാം ദി​ന​ത്തി​ൽ തി​രി​ച്ച​ടി​യാ​യ​ത് കാ​ടും കാ​ലാ​വ​സ്ഥ​യും

ച​ക്ക​കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ത​ന്നെ മി​ഷ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഹൈ​റേ​ഞ്ച് സി​സി​എ​ഫ് ഡി.​കെ.​വി​നോ​ദ് കു​മാ​ർ, മൂ​ന്നാ​ർ ഡി​എ​ഫ്ഒ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. നാ​ല് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ൾ​പ്പെ​ടു​ന്ന 24 അം​ഗ പ്ര​ത്യേ​ക സം​ഘ​വും ആ​ർ​ആ​ർ​ടി സം​ഘ​വും സ​ജ്ജ​മാ​യി​രു​ന്നു. പൊ​ന്നു​സ്വാ​മി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ കൊ​മ്പ​ൻ എ​ല്ലാ​വ​രു​ടെ​യും  ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് ആ​ന​യി​റ​ങ്ക​ൽ ഡാ​മി​നു സ​മീ​പ​ത്തേ​ക്കും തു​രു​ത്തി​ലേ​ക്കും നീ​ങ്ങി. 

ഇ​താ​ണ് ആ​ദ്യ തി​രി​ച്ച​ടി​യാ​യ​ത്.  ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് മ​യ​ക്കു​വെ​ടി​വെ​ച്ചാ​ൽ ആ​ന വെ​ള്ള​ത്തി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ദൗ​ത്യ​സം​ഘ​ത്തി​ന് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം അ​നു​കൂ​ല സാ​ഹ​ച​ര്യം ല​ഭി​ച്ച​പ്പോ​ൾ ആ​ദ്യ ഡോ​സ് മ​യ​ക്കു​വെ​ടി​വ​ച്ചു. എ​ന്നാ​ൽ ഉ​യ​ര​മു​ള്ള പു​ല്ലും ഇ​ട​തൂ​ർ​ന്ന കാ​ടും കാ​ര​ണം ഡാ​ർ​ട്ട് ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ കൃ​ത്യ​മാ​യി തു​ള​ച്ചു​ക​യ​റി​യി​ല്ല. 

മ​യ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചെ​ങ്കി​ലും ആ​ന മ​യ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന്  ര​ണ്ടാ​മ​തും മ​യ​ക്കു​വെ​ടി​വ​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. ഇ​തി​നി​ടെ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞും മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ ദൗ​ത്യം കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​യി. തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ ആ​ദ്യ​ദി​ന​ത്തെ ദൗ​ത്യം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up