കൊച്ചി: കിഫ്ബി അക്കൗണ്ടുകള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റ് ചെയ്യുന്നതിനെ എതിര്‍ത്ത മുന്‍ സര്‍ക്കാരിന്റെ നിലപാട് ആശങ്കാജനകവും ഗൗരവതരവുമെന്ന് ഹൈക്കോടതി.
കിഫ്ബി ഒരു കമ്പനിയല്ലെന്നും ബോഡി കോര്‍പറേറ്റാണെന്നും അതിനാല്‍ സമഗ്രമായ സിഎജി ഓഡിറ്റ് ആവശ്യമില്ലെന്നുമുള്ള നിലപാടാണു കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്.
സര്‍ക്കാര്‍ ഫണ്ടും ഗാരന്റിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കിഫ്ബിയുടെ കണക്കുകളിലും പ്രവര്‍ത്തനങ്ങളിലും സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.