Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forona Zacharias

Kottayam

പൊ​ൻ​കു​ന്നം ഫൊ​റോ​ന സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ മൂ​ന്നു ദി​വ​സ​ത്തെ സ്‌​നേ​ഹ​സം​ഗ​മം സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ പൊ​ൻ​കു​ന്നം ഫൊ​റോ​ന തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ ഇ​ന്ന് ആ​രം​ഭി​ക്കും.

രാ​വി​ലെ 9.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ച​ന​സ​ന്ദേ​ശം, സൗ​ഖ്യ ആ​രാ​ധ​ന, ഗാ​ന​ശു​ശ്രൂ​ഷ, സൗ​ഹൃ​ദ​വേ​ദി​ക​ൾ, ഷെ​യ​റിം​ഗ് സെ​ഷ​നു​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റും ക്രി​സ്റ്റീ​ൻ സ​ഖ​റി​യാ​സ് മി​ഷ​ൻ ടീ​മും നേ​തൃ​ത്വം ന​ൽ​കും. 16, 17 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.

ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം വ്യ​ക്തി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, പി​തൃ​വേ​ദി​യു​ടെ​യും മാ​തൃ​വേ​ദി​യു​ടെ​യും ഫൊ​റോ​ന എ​ക​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, പൊ​ൻ​കു​ന്നം ഇ​ട​വ​ക നേ​തൃ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up