ടെക്സസ്: 2009ൽ നടന്ന ഫോർട്ട്ഹുഡ് വെടിവയ്പിൽ 13 പേരുടെ മരണത്തിനിടയാക്കിയ കേസിൽ കുറ്റവാളിയായ നിദാൽ ഹസന്റെ വധശിക്ഷ ജനങ്ങൾക്ക് തത്സമയം കാണാൻ അവസരമൊരുക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
വരുന്ന ഡിസംബർ മൂന്നിനാണ് ഫയറിംഗ് സ്ക്വാഡ് വഴി നിദാൽ ഹസന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 1991നു ശേഷം യുഎസിൽ പരസ്യമായി നടക്കുന്ന ആദ്യ വധശിക്ഷയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഡിസംബറിലെ ഈ ശിക്ഷാവിധി പെന്റഗൺ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് സൈന്യത്തിന്റെ ചരിത്രത്തിൽ 1961ന് ശേഷം നടക്കുന്ന ആദ്യ വധശിക്ഷയാണിത്.
കൂടാതെ, ഫയറിംഗ് സ്ക്വാഡ് വഴിയുള്ള സൈനിക വധശിക്ഷ 1945-നു ശേഷമുള്ള ആദ്യത്തേതുമാണ്. എങ്കിലും വധശിക്ഷ എങ്ങനെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ പെന്റഗൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല.