Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation

ബിഷപ് പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് ഫാ. ബോബി ജോസ് കട്ടിക്കാടിന്

മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യി​രു​ന്ന മാ​ർ മാ​ത്യു പോ​ത്ത​നാ​മു​ഴി​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് അ​ർ​ഹ​നാ​യി.

എ​ഴു​ത്തു​കാ​ര​നും സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ക​ട്ടി​ക്കാ​ട് ഓ​ൺ​ലൈ​ൻ മീ​ഡി​യ​യി​ലൂ​ടെ സു​വി​ശേ​ഷ പ്ര​സം​ഗ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​യാ​ളും തി​യോ പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ഡി​റ്റ​റു​മാ​ണ്.

സ​ഞ്ചാ​രി​യു​ടെ ദൈ​വം, ഹൃ​ദ​യ​വ​യ​ൽ, ഓ​ർ​ഡി​ന​റി, നി​ല​ത്തെ​ഴു​ത്ത്, അ​കം, പു​ല​ർ​വെ​ട്ടം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ഫാ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി അ​റി​യി​ച്ചു.

District News

ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്; 11 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ക​ണ്ടം ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 11 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.

സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ്, പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, ബോ​യ്സ് ഹോ​സ്റ്റ​ൽ എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എം.​എം. മ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ൽ ആ​ധു​നി​ക ലാ​ബു​ക​ൾ, സ്മാ​ർ​ട്ട് ക്ലാ​സ്‌​റൂ​മു​ക​ൾ, സെ​മി​നാ​ർ ഹാ​ളു​ക​ൾ, ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തും. ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, ഇ​ൻ​ഡ​സ്ട്രി സ്റ്റാ​ൻ​ഡേ​ർ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​ൾ​പ്പെ​ടു​ത്തും.

സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സും ബോ​യ്സ് ഹോ​സ്റ്റ​ലും ഉ​ൾ​പ്പെ​ടു​ന്ന വി​ക​സ​ന​ത്തോ​ടെ കോ​ള​ജ് സ​മ്പൂ​ർ​ണ​മാ​യ റെ​സി​ഡ​ന്‍റ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ഉ​യ​രും. അ​ധ്യാ​പ​ക​ർ ക്യാ​മ്പ​സി​ൽ​ത​ന്നെ താ​മ​സി​ക്കു​ന്ന​തി​ലൂ​ടെ അ​ക്കാ​ദ​മി​ക് പി​ന്തു​ണ​യും മെ​ന്‍റ​റിം​ഗ് സം​വി​ധാ​ന​വും ശ​ക്ത​മാ​കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പ​സി​നു​ള്ളി​ൽ​ത്ത​ന്നെ ഇ​ൻ​ഡ​സ്ട്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം, ലൈ​വ് പ്രോ​ജ​ക്ടു​ക​ൾ, സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കും. എം​എ​സ്എം​ഇ യൂ​ണി​റ്റു​ക​ളു​മാ​യും സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​ലൂ​ടെ പ്ലേ​സ്മെ​ന്‍റ് സാ​ധ്യ​ത​യും സം​രം​ഭ​ക​ത്വ​വും വ​ർ​ധി​പ്പി​ക്കാ​നാ​കും.

1999ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ
കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ മൂ​ന്ന് ത്രി​വ​ത്സ​ര എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.

District News

കു​ന്നും​ഭാ​ഗം ഗ​വ​. സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. പു​തി​യ കാ​യി​ക​താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് കാ​യി​ക മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കും. കി​ഫ്ബി മു​ഖേ​ന 27.83 കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

കാ​യി​ക-​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ മ​ന്ത്രി വി. ​അ​ബ്ദുറ​ഹി​മാ​ൻ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​യി​ക​വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി കെ. ​ജീ​വ​ൻ ബാ​ബു, കാ​യി​ക​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ പി. ​വി​ഷ്ണു​രാ​ജ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ പി.​കെ. അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, തോ​മ​സ് കു​ന്ന​പ്പ​ള്ളി, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​യാ ശ്രീ​ധ​ർ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ്, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, സുബി​ത ബി​നോ​യി, ജോ​യി മുണ്ടാ​മ്പ​ള്ളി, ഹെഡ്മാ​സ്റ്റ​ർ പി.കെ. സ്വാ​മി​നാ​ഥ​ൻ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​എം. ആ​ച്ചി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കി​ഫ്ബി മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. കി​ഫ്ബി​യു​ടെ സ്പോ​ര്‍​ട്സ് പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യു​ള്ള സ്പെ​ഷ​ല്‍ ഏ​ജ​ന്‍​സി​യാ​യ സ്പോ​ര്‍​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല. കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ സ്പോ​ര്‍​ട്സ് സ്‌​കൂ​ളാ​യ ഇ​വി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. സം​സ്ഥാ​ന കാ​യി​ക​വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യ​സ വ​കു​പ്പും ചേ​ര്‍​ന്നു​ണ്ടാ​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​നാ​യി കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. പ​ക​ര​മാ​യി ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 3.70 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച് ക്ലാ​സ് മു​റി​ക​ള്‍ മാ​റ്റി​യി​രു​ന്നു. പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ലു​ള്ള എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളും ഹൈ​സ്‌​കൂ​ളി​ന്‍റെ അ​ഞ്ചു​മു​ത​ല്‍ പ​ത്തു​വ​രെ ക്ലാ​സു​ക​ളും സ്പോ​ര്‍​ട്സ് സ്‌​കൂ​ളി​ന്‍റെ ഏ​ഴു​മു​ത​ല്‍ പ​ത്തു​വ​രെ ക്ലാ​സു​ക​ളും ന​ട​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.


സ്വി​മ്മിം​ഗ് പൂ​ള്‍, ക്രി​ക്ക​റ്റ് നെ​റ്റ് പ്രാ​ക്‌​ടീ​സ്, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട്, 200 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക്, സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ സി​ന്ത​റ്റി​ക് ട​ര്‍​ഫ്, സ്പോ​ര്‍​ട്സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കും കോ​ച്ചു​മാ​ര്‍​ക്കു​മു​ള്ള ഹോ​സ്റ്റ​ലു​ക​ള്‍, മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ട്, കോം​ബാ​റ്റ് സ്പോ​ര്‍​ട്സ് ബി​ല്‍​ഡിം​ഗ്, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സ്പോ​ര്‍​ട്സ് സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ച​വ​റ : തേ​വ​ല​ക്ക​ര മൊ​ട്ട​യ്ക്ക​ല്‍ എ​ല്‍പി ​സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

തേ​വ​ല​ക്ക​ര ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബു​ഷ്റ, ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍, ​പ​ഞ്ചാ​യ​ത്ത് അം​ഗം ശൈ​ലേ​ഷ്, എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സി​ബി​മോ​ള്‍, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ല​ത, മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ​ന​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 21ന്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ആ​ര്‍​ച്ച്ബി​ഷ​പ് ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ (എ​ജെ​പി​എ​ഫ്) രൂ​പീ​ക​രി​ച്ചു. 15 അം​ഗ ട്ര​സ്റ്റി​ന്‍റെ പേ​ട്ര​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലാ​ണ്.

ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് ആ​ദ്യ ട്ര​സ്റ്റി​യും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ്ചാ​ന്‍​സി​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ഡോ. ​പി.​ജെ. തോ​മ​സ് സെ​ക്ര​ട്ട​റി​യു​മാ​ണ്. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്‌​സ് ഹൗ​സി​ലാ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​സ്ഥാ​നം.

21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് മീ​ഡി​യ​വി​ല്ലേ​ജി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മും​ബൈ മു​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ഓ​സ്വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ആ​ര്‍​ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​ജാ​ന്‍​സി ജ​യിം​സ്, പ്ര​ഫ. മു​ര​ളീ​വ​ല്ല​ഭ​ന്‍, ഡോ. ​പി.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണം, പ​ഠ​നം, പ്ര​സി​ദ്ധീ​ക​ര​ണം എ​ന്നി​വ​യു​ടെ പ്രോ​ത്സാ​ഹ​നം, വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ​വ​രെ ആ​ദ​രി​ക്ക​ല്‍, സി​വി​ല്‍ സ​ര്‍​വീ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ്, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്ക​ൽ, ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ, തെ​ഴി​ല്‍ പ്രോ​ത്സാ​ഹ​നം തു​ട​ങ്ങി​യ​വ ഫൗ​ണ്ടേ​ഷ​ന്‍റെ മു​ഖ്യ ക​ര്‍​മ​പ​ദ്ധ​തി​ക​ളി​ല്‍​പ്പെ​ടു​ന്നു.

District News

ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്‌​നേ​ഹം: ഡോ. ​ജോ​ഷ്വ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്

തി​രു​വ​ല്ല: ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ്‌​നേ​ഹ​മാ​ണെ​ന്ന് ബി​ഷ​പ് ഡോ. ​ജോ​ഷ്വ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്. ഇ​ന്ത്യ കാ​മ്പ​സ് ക്രൂ​സേ​ഡ് ഫോ​ര്‍ ക്രൈ​സ്റ്റ് സം​ഗീ​ത വി​ഭാ​ഗ​മാ​യ ഹാ​ര്‍​ട്ട്ബീ​റ്റ്‌​സി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം തി​രു​വ​ല്ല മ​ഞ്ഞാ​ടി സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ഷ​പ്പു​മാ​രാ​യ ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം, തോ​മ​സ് സാ​മു​വ​ൽ, ബി​ഷ​പ്പ് സ​ണ്ണി ഏ​ബ്ര​ഹാം, പാ​സ്റ്റ​ര്‍ രാ​ജു പൂ​വ​ക്കാ​ല, റ​വ. സ​ജി മാ​ത്യൂ, സ​ണ്ണി ജോ​ര്‍​ജ്, സു​വി​ശേ​ഷ​ക​ന്‍ ജോ​ര്‍​ജ് ചാ​ക്കോ, റ​വ. ഉ​മ്മ​ന്‍ കെ.​ജേ​ക്ക​ബ്, വി.​ടി.​ജോ​ണ്‍​സ​ൺ, ത​മ്പി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ഹാ​ര്‍​ട്ട്ബീ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത സാ​യാ​ഹ്നം ന​ട​ന്നു. ആ​രം​ഭ​കാ​ല പ്ര​വ​ര്‍​ത്ത​ക​രാ​യ മാ​ത്യു ജോ​ൺ, സി​ബി ഫി​ലി​പ്പ് പാ​ലാ​ത്ര എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

District News

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് ഭ​ര​ണ​കൂ​ട​ങ്ങ​ൾ: വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ മൂ​ല​ക്ക​ല്ലാ​ണു പ​ഞ്ചാ​യ​ത്തി രാ​ജ് വി​ഭാ​വ​നം ചെ​യ്യു​ന്ന പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളെ​ന്നും അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഏ​തു ക​ർ​മ​വും ജ​ന​ശ​ക്തി​ക്കു ക​രു​ത്തു പ​ക​രു​മെ​ന്നും മു​ൻ സ്പീ​ക്ക​ർ വി.​എം. സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള നി​യ​മ​സ​ഭാ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ജ​സ്റ്റി​സ് കെ. ​സു​കു​മാ​ര​ൻ ര​ചി​ച്ച ’പ്രാ​ദേ​ശി​ക ഭ​ര​ണ​വും സാ​മാ​ന്യ ജ​ന​ങ്ങ​ളും​' എ​ന്ന ഗ്ര​ന്ഥം ഡോ. ​കാ​യം​കു​ളം യൂ​നു​സി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ഫ. പി.​കെ. ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​സ് സു​കു​മാ​ര​ൻ, സ​ത്യ​ശീ​ല​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ടി.​പി. ശ​ങ്ക​ര​ൻ​കു​ട്ടി നാ​യ​ർ, റാ​ണി മോ​ഹ​ൻ​ദാ​സ്, സു​കു​മാ​ർ അ​രി​ക്കു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തി​ല​ധി​കം അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്ത റ​വ.ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ധ​ന്യ​മാ​യ ഓ​ർ​മ​യും പൈ​തൃ​ക​വും വ​രും​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും വി​ധം നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി രൂ​പീ​ക​രി​ച്ച ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ സീറോമ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വഹി​ച്ചു.

ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 27ന് ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ഫാ.​ജോ​സി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ കു​ർ​ബാ​ന​യി​ൽ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന, റ​വ. ഫാ. ​റോ​യ്‌​സ​ൺ മേ​നോ​ലി​ക്ക​ൽ, റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പ്യാ​മ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രും ആ​യി​രു​ന്നു.

നാ​ട്ടി​ലും അ​മേ​രി​ക്ക​യി​ലും സീറോമ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തിന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഫാ.​ ജോ​സി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.

 

NRI

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഓർമ നിലനിർത്താൻ ഫൗണ്ടേഷൻ രൂപീകരിച്ചു

ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തി​ല​ധി​കം അ​മേ​രി​ക്ക​യി​ലെ സീറോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്ത റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ധ​ന്യ​മാ​യ ഓ​ർ​മ​യും പൈ​തൃ​ക​വും വ​രും​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും വി​ധം നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി ഫാ. ​ജോ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ചേ​ർ​ന്ന് "ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്' രൂ​പം ന​ൽ​കി.

നോ​ൺ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സ​ഷ​നാ​യി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള "ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന് 501(C) (3) സ്റ്റാ​റ്റ​സും ഉ​ട​ൻ ല​ഭി​ക്കും.

ഷോ​ളി കു​മ്പി​ളു​വേ​ലി​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ. ബി​ജു കാ​പ്പു​കാ​ട്ടി​ൽ (വെ​ർ​ജീ​നി​യ) സെ​ക്ര​ട്ട​റി​യാ​യും, ജോ​സ​ഫ് കാ​ഞ്ഞ​മ​ല സി.​പി.​എ (ന്യൂ​യോ​ർ​ക്ക്) ട്ര​ഷ​റ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കും. ഫൗ​ണ്ടേ​ഷ​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ടോം ​പെ​രു​മ്പാ​യി​ൽ (സോ​മ​ർ​സെ​റ്റ്, ന്യൂ​ജ​ഴ്‌​സി), ബാ​ബു ജോ​സ​ഫ് സിപിഎ (പാ​റ്റേ​ഴ്സ​ൺ, ന്യൂ​ജ​ഴ്‌​സി), ജേ​ക്ക​ബ് ചൂ​ര​വ​ടി (റോ​ക്ക്‌ലാ​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), പൈ​ല​പ്പ​ൻ ക​ണ്ണൂ​ക്കാ​ട​ൻ (ഷി​ക്കാ​ഗോ), ടോം ​തോ​മ​സ് (സ്റ്റാ​റ്റ​ൻ അ​യ​ല​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), ലാ​ലി ക​ള​പ്പു​ര​ക്ക​ൽ (ലോംഗ് അ​യർ​ല​ൻ​ഡ്, ന്യൂ​യോ​ർ​ക്ക്), ഷേ​ർ​ലി അ​ടാ​ട്ട് (ബ്രോ​ങ്ക്സ്, ന്യൂ​യോ​ർ​ക്ക്), ജോ​ൺ വാ​ളി​പ്ലാ​ക്ക​ൽ (ബ്രോ​ങ്ക്സ്, ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. ര​ണ്ടു വ​ർ​ഷ​മാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ കാ​ലാ​വ​ധി.

ദൈ​വ വി​ളി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വൈ​ദി​ക വി​ദ്യാ​ർഥിക​ളെ സ​ഹാ​യി​ക്കു​ക, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം എ​ത്തി​ക്കു​ക, അ​തു​പോ​ലെ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്നു.

കൂ​ടാ​തെ, വ​ർ​ഷം​തോ​റും ഫാ.​ ജോ​സി​ന്‍റെ ഓ​ർ​മ​യാ​ച​ര​ണ​വും ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

കൂടുതൽ വിവരങ്ങൾക്ക്: ഷോളി കുമ്പിളുവേലി - 914 330 634, ജോസഫ് കാഞ്ഞമല - 917 596 2119, ബിജു കാപ്പുകാട്ടിൽ - 804 550 8494.

Latest News

Corehub Up