പള്ളിക്കുന്ന്: ഭിന്നശേഷിക്കാരായ മൂന്നു കുടുബങ്ങൾക്ക് ദർശന സർവീസ് സൊസൈറ്റി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിട്ടു. ദർശന വീടുപദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്ത് പള്ളിക്കുന്ന് 24-ാം വാർഡിൽനടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീന മദനൻ നിർവഹിച്ചു.
പള്ളിക്കുന്ന് അസംപ്ഷൻ പള്ളി വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത് തറക്കല്ലിടൽ നിർവഹിച്ചു. ദർശന സർവീസ് സൊസൈറ്റി സ്ഥാപക ഡയറക്ടർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ, ഫാ. മൈക്കിൾ പാലംപറമ്പിൽ സിഎംഐ, ഭൂമി നൽകിയ നേരെപറമ്പിൽ ജോബി, കരാറുകാരൻ എഡിസൻ, വാർഡ് മെംബർ ലിസ ജീജോ, ദർശന ക്ലബ് പ്രസിഡന്റ് സാജു ജോണ്, സൊസൈറ്റി മാനേജർ ഷിനി ഫ്രാൻസിസ്, കോ-ഓർഡിനേറ്റർ ജിജോ എന്നിവർ പങ്കെടുത്തു.