Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Children

America

മാ​സ​ച്യു​സി​റ്റ്‌​സി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ച്ച് നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു; ജാ​ഗ്ര​താ നി​ർ​ദേ​ശം

മാ​സ​ച്യു​സി​റ്റ്‌​സ്: അ​മേ​രി​ക്ക​യി​ലെ മാ​സ​ച്യു​സി​റ്റ്‌​സി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ (ഫ്ലു) ​ബാ​ധി​ച്ച് ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ബോ​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ്.

വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​ണെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യും പ​ബ്ലി​ക് ഹെ​ൽ​ത്ത് ക​മ്മി​ഷ​ണ​ർ ഡോ. ​റോ​ബി ഗോ​ൾ​ഡ്‌​സ്റ്റീ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി കേ​സു​ക​ളി​ൽ ഒ​മ്പ​ത് ശ​ത​മാ​ന​വും ഫ്ലൂ ​ബാ​ധി​ച്ച​വ​രാ​ണ്. രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ എ​ല്ലാ​വ​രും ഫ്ലൂ ​വാ​ക്സീ​ൻ എ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ബോ​സ്റ്റ​ണി​ൽ സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ജ​നു​വ​രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് പു​റ​മെ, ഈ ​സീ​സ​ണി​ൽ 29 മു​തി​ർ​ന്ന​വ​രും ഫ്ലൂ ​ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കോ​വി​ഡ്, ആ​ർ​എ​സ്‌​വി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up