കുവൈറ്റ് സിറ്റി: രാജ്യത്ത് ലഹരിമരുന്നുകൾ, മാനസികനിലയെ ബാധിക്കുന്ന പദാർഥങ്ങൾ, മദ്യം എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിൽ നാല് പേർ പിടിയിൽ.
മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്മെന്റാണ് അറസ്റ്റ് നടത്തിയത്. രണ്ടു കിലോ കഞ്ചാവ്, ഒരു കിലോ കൊക്കെയ്ൻ, 1,000 കാപ്റ്റഗൺ ഗുളികകൾ, ഷാബു എന്നറിയപ്പെടുന്ന 80 ഗ്രാം മയക്കുമരുന്ന് എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
രാസവസ്തുക്കൾ പുരട്ടിയ 11 എ-4 ഷീറ്റുകളും, 97 കുപ്പി മദ്യവും, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന 520 ദീനാറും പിടിച്ചെടുത്തതായും മന്ത്രാലയം അറിയിച്ചു. സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.