കോട്ടയം: ഫിബ അണ്ടര്‍-18 ഏഷ്യ കപ്പ് 2026 ടൂര്‍ണമെന്റിനായി കേരളത്തില്‍നിന്ന് ഒരു മുഖ്യ പരിശീലകനെയും മൂന്നു സാങ്കേതിക വിദഗ്ധരെയും അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷനും ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയും തെരഞ്ഞെടുത്തു.
ഓഗസ്റ്റ് 13 മുതല്‍ 23 വരെ അഹമ്മദാബാദിലാണ് ടൂര്‍ണമെന്റ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍, ചങ്ങനാശേരി എസ്ബി കോളജ് പരിശീലകനായ എറണാകുളം സ്വദേശിയി കെ. വിപിന്‍, തൊടുപുഴ സ്വദേശി ഡോ. പ്രിന്‍സ് കെ. മറ്റം, കോഴിക്കോട് സ്വദേശി അതുല്‍ കൃഷ്ണന്, പത്തനംതിട്ട സ്വദേശി വിശാല്‍ രവി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രിന്‍സ് കെ. മറ്റം മാച്ച് കമ്മീഷണറായും അതുല്‍ കൃഷ്ണന് ടേബിള്‍ ഒഫീഷേറ്റിംഗായും വിശാല്‍ രവി ഡാറ്റ സ്റ്റാറ്റിസ്റ്റീഷനായുമാണ് പ്രവര്‍ത്തിക്കുക. ഏഷ്യ-ഓഷ്യാനിയ മേഖലയിലെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇന്ത്യക്കൊപ്പം കൊറിയ, ജപ്പാന്, കസാഖിസ്ഥാന്‍ ടീമുകളാണുള്ളത്.