Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fourth Mile

നാ​ലാം മൈ​ലി​ൽ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: ഏ​ല​പ്പാ​റ​യ്ക്ക് സ​മീ​പം നാ​ലാം മൈ​ലി​ൽ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി അ​ഭി​ഷേ​ക് എ​സ്. നാ​യ​ർ (28) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ കാ​വ്യ, സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​റാം, അ​പ്സ എ​ന്നി​വ​ർ​ക്ക് പ​രു​ക്കേ​റ്റു. ഇ​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ഇ​ടു​ക്കി​യി​ലെ​ത്തി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ട്ടി​ക്കാ​ന​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ക​രി​ന്ത​രു​വി​യി​ലു​ള്ള മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Latest News

Corehub Up