Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. B.J. Rosario

Kollam

കു​ട്ടി​ക​ളെ കു​രു​തി കൊ​ടു​ക്കു​ന്ന ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ച് പൂ​ട്ട​ണം: ഫാ.ബി.​ജെ. റോ​സാ​രി​യോ

കൊ​ല്ലം: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ട്ടി​യം ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്റ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ബി.​ജെ. റോ​സാ​രി​യോ ആ​വ​ശ്യ​പ്പെ​ട്ടു. ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ശ്ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ക്‌​സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടി​യ​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ​യും സാ​യാ​ഹ്ന ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​തി​ന്റെ പ​രി​ണി​ത ഫ​ല​മാ​ണ് ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ശ്ര​ണ പ്ലാന്‍റില്‍ നി​ന്ന് വി​ഷ​വാ​ത​കം ശ്വ​സി​ച്ച് കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ലാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ക്‌​സി​ലി​യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​യ്‌​സി ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 500 ല്‍ ​പ​രം പേ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി. ​നോ​ക്കി എ​ഡ്വേ​ര്‍​ഡ്, ഫാ. ​ടോ​മി ക​മാ​ന്‍​സ്, എ​ലി​സ​ബ​ത്ത് ലി​സി, ക​ന​ക​യ്യ്, ഏ​ലി​യാ​സ് മ​ച്ചാ​ഡോ, ജൂ​ഡി​ത്ത് ല​ത, അ​ജി​ത് കു​ര്യ​ന്‍, വൈ. ​ഗോ​ഡ്‌​സ​ണ്‍, ഫാ. ​ലി​ജോ, ജോ​ര്‍​ജ് ഡി​ക്രൂ​സ്, ജോ​സ​ഫ് എ​സ.് തു​ണ്ടി​ല്‍ അ​ലോ​ഷ്യ​സ് റെ​സാ​രി​യോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up