Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Dr. Johnson X. Palakkappillil

ഫാ. ഡോ. ജോണ്‍സണ്‍ എക്‌സ്. പാലയ്ക്കാപ്പിള്ളിലിന് കാപ്‌സ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്

കോ​ട്ട​യം: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സി​ന്‍റെ 2026ലെ ​പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്ക് അ​വാ​ര്‍ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യി​ലും അ​ക്കാ​ദ​മി​ക രം​ഗ​ത്തും ന​ല്‍കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് മു​ന്‍ അ​ധ്യാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ ഫാ. ​ഡോ. ജോ​ണ്‍സ​ണ്‍ എ​ക്‌​സ്. പാ​ല​യ്ക്കാ​പ്പി​ള്ളി​ലി​ന് (ഫാ. ​പ്ര​ശാ​ന്ത്) കാ​പ്‌​സ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും.

ഫാ. ​ഡോ. ജോ​ണ്‍സ​ണ്‍ എ​ക്‌​സ്. പാ​ല​യ്ക്കാ​പ്പി​ള്ളി​ല്‍ 1997 മു​ത​ല്‍ രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സി​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്ക് ഫാ​ക്ക​ല്‍റ്റി​യാ​യും പി​ന്നീ​ട് എ​സ്എ​ച്ച് കോ​ള​ജ് പ്രി​ന്‍സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഇ​പ്പോ​ള്‍ വി​വി​ധ സാ​മൂ​ഹ്യ വി​ക​സ​ന ഏ​ജ​ന്‍സി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു.

രാ​ജ​ഗി​രി കോ​ളജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​കെ.​ആ​ര്‍. അ​നീ​ഷ് സോ​ഷ്യ​ല്‍ വ​ര്‍ക്ക് ഗു​രു​ശ്രേ​ഷ്ഠ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​യി. കേ​ര​ള സ്റ്റേ​റ്റ് മെ​ന്‍റ​ല്‍ ഹെ​ല്‍ത്ത് അ​ഥോ​റി​റ്റി​യി​ലെ ഡോ. ​ജി. രാ​ഗേ​ഷ്, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ അ​ഥോറി​റ്റി ക​ണ്ണൂ​ര്‍ ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഷാ​ജു ജോ​ണ്‍ എ​ന്നി​വ​ര്‍ സോ​ഷ്യ​ല്‍ വ​ര്‍ക്ക് ക​ര്‍മ​ശ്രേ​ഷ്ഠ അ​വാ​ര്‍ഡി​നു അ​ര്‍ഹ​രാ​യി.

മാ​ന്നാ​നം കെ​ഇ കോ​ള​ജി​ലെ സോ​ഷ്യ​ല്‍ വ​ര്‍ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ലി​സ​ബ​ത്ത് അ​ല​ക്‌​സാ​ണ്ട​ര്‍ യു​വ​ശ്രേ​ഷ്ഠ അ​ധ്യാ​പ​ക അ​വാ​ര്‍ഡി​നും വ​നി​താ ശി​ശുവി​ക​സ​ന വ​കു​പ്പ് എ​റ​ണാ​കു​ളം ചൈ​ല്‍ഡ് പ്രൊ​ട്ട​ക‌്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷാ​നോ ജോ​സ്, കോ​ട്ട​യം വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് സൈ​ക്കോ-​സോ​ഷ്യ​ല്‍ കൗ​ണ്‍സി​ല​ര്‍ ആ​ന്‍ഡ് ട്രെ​യി​ന​ര്‍ ബി. ​മീ​ര എ​ന്നി​വ​ര്‍ യു​വ​ശ്രേ​ഷ്ഠ പ്രാ​ക്ടീ​ഷ​ന​ര്‍ അ​വാ​ര്‍ഡി​നും അ​ര്‍ഹ​രാ​യി.

കൊ​ല്ലം അ​മൃ​ത വി​ശ്വവി​ദ്യാ​പീ​ഠ​ത്തി​ല്‍ ഡി​സം​ബ​ര്‍ 14, 15 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള സോ​ഷ്യ​ല്‍ വ​ര്‍ക്ക് കോ​ണ്‍ഗ്ര​സി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ക്കും.

Latest News

Corehub Up