Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Dr. Joseph Varghese

America

ലാ​ഹോ​ർ മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര മ​ത സ​മ്മേ​ള​ന​ത്തി​ലേ​ക്ക് മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സി​ന് ക്ഷ​ണം

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ൽ ന​ട​ക്കു​ന്ന ലോ​ക മ​ത​ങ്ങ​ളെ​ക്കു​റി​ച്ച ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി പ​ങ്കെ​ടു​ക്കാ​ൻ (ICWR-2026) ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സി​നെ ക്ഷ​ണി​ച്ചു.

ന്യൂ​യോ​ർ​ക്ക് റോ​ക്ക്‌​ല​ൻ​ഡ് ഹോ​ളി സോ​ഫി​യ കോ​പ്റ്റി​ക് സ്കൂ​ൾ ഓ​ഫ് തി​യോ​ള​ജി​യി​ലെ ലി​റ്റ​ർ​ജി​ക്ക​ൽ സ്റ്റ​ഡീ​സ് അ​ഡ്‌​ജ​ങ്ക്‌​ട് പ്ര​ഫ​സ​റാ​ണ് ഫാ.​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് .

"മു​റി​വേ​റ്റ ലോ​ക​ത്തി​ന് സൗ​ഖ്യം: മ​ത​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​വ​ർ​ത്ത​ന​വും' (Healing a Wounded World: Religious Responsibility, Solidarity and Action) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ പ്ര​മേ​യം. ഒ​ക്ടോ​ബ​ർ 24, 25 തീ​യ​തി​ക​ളി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

വ്യ​ത്യ​സ്ത മ​ത​ങ്ങ​ളു​ടെ തി​യോ​ള​ജി സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​വും സം​ഭാ​ഷ​ണ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ മ​ത​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്ര​മു​ഖ പ​ണ്ഡി​ത​രെ​യും ഗ​വേ​ഷ​ക​രെ​യും അ​ണി​നി​ര​ത്തി​യാ​ണ് മി​ൻ​ഹാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ "സ്കൂ​ൾ ഓ​ഫ് റി​ലീ​ജി​യ​ൻ ആ​ൻ​ഡ് ഫി​ലോ​സ​ഫി' വ​ർ​ഷം തോ​റും ഈ ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

കോ​ൺ​ഫ​റ​ൻ​സി​ൽ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഫാ. ​ഡോ.​ജോ​സ​ഫ് വ​ർ​ഗീ​സിന്‍റെ പ​ങ്കാ​ളി​ത്തം അ​റി​യി​ക്ക​ണ​മെ​ന്ന് സ​ർ​വക​ലാ​ശാ​ല ര​ജി​സ്ട്രാ​റും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ പ്ര​ഫ. ഡോ. ​ഖു​റം ഷ​ഹ്സാ​ദ് ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് ലോ​ക​മെ​ങ്ങു​മു​ള്ള മ​താ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​എ​സ്എ​യി​ലെ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ഈ ​അം​ഗീ​കാ​രം.

പ്ര​ശ​സ്ത ഇ​സ്‌ലാ​മി​ക സ​ർ​വ​ക​ലാ​ശാ​ല​യാ​യ മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല പാ​ക്കി​സ്ഥാ​നി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള മു​ൻ​നി​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. മ​താ​ന്ത​ര ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും മ​ത​തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ടെ​യും പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല പ്ര​ശ​സ്ത​മാ​ണ്.

ഷെ​യ്ഖ് ഉ​ൽ ഇ​സ്‌ലാ​മും പ്രൊ​ഫ. ഡോ. ​മു​ഹ​മ്മ​ദ് താ​ഹി​ർ-​ഉ​ൽ-​ഖാ​ദ്രി​യും ചേ​ർ​ന്ന് 1986 ൽ ​സ്ഥാ​പി​ച്ച മി​ൻ​ഹാ​ജ് യൂ​ണി​വേ​ഴ്സി​റ്റി ലാ​ഹോ​ർ (എം​യു​എ​ൽ) സ​ർ​ക്കാ​ർ ചാ​ർ​ട്ടേ​ർ​ഡ് സ്ഥാ​പ​ന​മാ​ണ്, പാ​ക്കി​സ്ഥാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മി​ക​ച്ച വി​ഭാ​ഗ​ത്തി​ൽ സ്ഥാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള 36 അ​ക്കാ​ദ​മി​ക് സ്കൂ​ളു​ക​ൾ​ക്കും പ​തി​നൊ​ന്ന് ഫാ​ക്ക​ൽ​റ്റി​ക​ൾ​ക്കും കീ​ഴി​ൽ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്, ഗ്രാ​ജ്വേ​റ്റ്, ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മു​ക​ളി​ലാ​യി 15000ലേ​റെ വി​ദ്യാ​ർഥി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു.

മ​ത​പ​ര​മാ​യ ബ​ഹു​സ്വ​ര​ത​യും ലോ​ക സ​മാ​ധാ​ന​വും (2017), ലോ​ക മ​ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം (2018), ശാ​സ്ത്രം, കാ​ര​ണം, മ​തം (2019), ആ​ത്മീ​യ​ത​യും മ​ത​വും (2021 ൽ ​വെ​ർ​ച്വ​ൽ), മ​ത​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ; മ​താ​ന്ത​ര സം​ഭാ​ഷ​ണ​ത്തി​നു​ള്ള പു​തി​യ സാ​ധ്യ​ത​ക​ൾ (2022), ഉ​ത്ത​രാ​ധു​നി​ക ലോ​ക​ത്തി​ലെ മ​ത​ങ്ങ​ൾ-​കാ​ഴ്ച​പ്പാ​ടു​ക​ളും വെ​ല്ലു​വി​ളി​ക​ളും (2023), മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള രാ​ഷ്ട്രീ​യ​വും അ​ക്ര​മ​വും (2024), ‘തീ​വ്ര​വാ​ദ​ത്തെ അ​തി​ന്‍റെ വേ​രു​ക​ളി​ൽ ത​ട​യു​ക, പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള സ​മൂ​ഹ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ക’ (2025) എ​ന്നി​വ​യാ​യി​രു​ന്നു മു​ൻ കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ.

സ​മാ​ധാ​ന ദൗ​ത്യ യാ​ത്ര​ക​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് ആ​ത്മീ​യ പാ​ത​ക​ളി​ലെ അ​നു​ക​ര​ണീ​യ വ്യ​ക്തി​ത്വ​മാ​ണ്. മ​ത​ങ്ങ​ൾ ത​മ്മി​ലും വ്യ​ത്യ​സ്ത മ​ത പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും വി​വി​ധ ത​ല​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നും നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ജോ​സ​ഫ് വ​ർ​ഗീ​സ് അ​ച്ച​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​ണ്. നി​ല​പാ​ടു​ക​ളി​ലെ വ്യ​തി​രി​ക്ത​ത ഈ ​വൈ​ദി​ക​ന്‍റെ പ്ര​വ​ർ​ത്ത​ന വ​ഴി​ക​ളെ വേ​റി​ട്ട​താ​ക്കു​ന്നു.

അ​ന്ത്യോ​ഖ്യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ അ​മേ​രി​ക്ക​യി​ലെ മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സി​ലെ വൈ​ദി​ക​നാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ഫാ.​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്. ഹോ​ളി സോ​ഫി​യ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ്കൂ​ൾ ഓ​ഫ് തി​യോ​ള​ജി​യി​ലെ ആ​രാ​ധ​ന​ക്ര​മ പ​ഠ​ന​ത്തി​ന്‍റെ പ്രഫ​സ​റാ​യും ന്യൂ​യോ​ർ​ക്കി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ റി​ലീ​ജി​യ​സ് ഫ്രീ​ഡം ആ​ൻ​ഡ് ടോ​ള​റ​ൻ​സി​ന്‍റെ (IRFT-New York), എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്ത് സ​മാ​ധാ​ന​ത്തി​നാ​യു​ള്ള മ​ത​ങ്ങ​ളു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ (RFP-USA) അം​ഗ​മാ​യും നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് യു​എ​സ്എ​യു​ടെ ഇ​ന്റ​ർ റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗു (NCC-USA)ക​ളു​ടെ കോക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

37 അം​ഗ കൂ​ട്ടാ​യ്മ​ക​ളെ​യും 30 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക്രി​സ്ത്യാ​നി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യു​എ​സി​ലെ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ 2010 മു​ത​ലു​ള്ള മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളു​ടെ ക​ൺ​വീ​നി​ങ് ടേ​ബി​ളി​ന്‍റെ കോക​ൺ​വീ​ന​റു​മാ​ണ് ഫാ. ​ഡോ.​ജോ​സ​ഫ് വ​ർ​ഗീ​സ്.

Latest News

Corehub Up