കോട്ടയം: കോട്ടയം ബഥനി ആശ്രമം എന്നും വേറിട്ട അനുഭവമാണ് സഭയ്ക്കു നല്‍കുന്നതെന്നും ബഥനി ആശ്രമത്തിനു പകരം വയ്ക്കാന്‍ മറ്റൊരാശ്രമം ഇല്ലെന്നും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. നവീകരിച്ച കോട്ടയം ബഥനി ആശ്രമ ജനറലേറ്റിന്റെ കൂദാശകര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ക്ലീമിസ് കാതോലിക്ക ബാവാ.
സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബഥനി ആശ്രമം അധ്യക്ഷന്‍ ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്ട്ടിന് പ്രേമാനന്ദ് ഒഐസി, പൊന്തിഫിക്കല്‍ ഡെലഗേറ്റ് ഫാ. ജോസി താമരശേരി സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.
കൂദാശകര്മത്തില് മൂവാറ്റുപുഴ ബിഷപ് യുഹാനോന്‍ മാര്‍ തെയോഡോഷ്യസ്, തിരുവനന്തപുരം സഹായ മെത്രാന് യൂഹാനോന്‍ മാര്‍ അലക്സിയോസ്, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ബഥനി മദര്‍ ജനറല്‍ സിസ്റ്റര്‍ ആര്‍ദ്ര എസ്ഐസി, മേരി മക്കള്‍ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ലിഡിയ ഡിഎം, മദര്‍ പ്രൊവിന്‍ഷ്യല്‍മാരായ സിസ്റ്റര്‍ ഡാമഷീന് എസ്ഐസി, സിസ്റ്റര്‍ ശാന്തി എസ്ഐസി, സിസ്റ്റര്‍ ആഗ്നറ്റ് എസ്ഐസി, ബഥനി നവജ്യോതി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് അയ്യനേത്ത് ഒഐസി, ബഥനി നവജീവന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സിറിൾ ആനന്ദ് ഒഐസി എന്നിവര്‍ സന്നിഹിതരായിരുന്നു.
വികാരി ജനറാള്‍ ഫാ. മാത്യു മണലുവിള ഒഐസി, ജനറല്‍ കൗണ്‍സിലര്‍മാരായ ഫാ. വര്‍ഗീസ് തറമുട്ടം ഒഐസി, ബ്രദര്‍ ജോര്‍ജ് ഗ്രേഷ്യസ് ഒഐസി, പ്രൊക്യുറേറ്റര്‍ ജനറല്‍ ഫാ. ജോണ്‍ തുണ്ടിയത്ത് ഒഐസി, സെക്രട്ടറി ജനറല്‍ ഫാ. ജോബിന് കുര്യാക്കോസ് ഒഐസി തുടങ്ങിയവര്‍ നേതൃത്വം നല്കി. സമ്മേളനത്തില്‍ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് ആശംസകളും നേര്‍ന്നു.
1919 ഓഗസ്റ്റ് 15ന് ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിനാല്‍ സ്ഥാപിതമായ ബഥനി ആശ്രമം 1930ലെ പുനരൈക്യത്തോടുകൂടി സാര്‍വത്രിക കത്തോലിക്കാ സഭയില്‍ പൊന്തിഫിക്കല്‍ പദവിയിലുള്ള സന്യാസസമൂഹമായി രൂപപ്പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയിലും ചെങ്ങന്നൂരുമായി പ്രവര്‍ത്തിച്ച ജനറലേറ്റ് ആശ്രമം 1974ലാണ് കോട്ടയം കളത്തിപ്പടിയില്‍ സ്ഥാപിതമായത്.