Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. George Koikkara Basketball

Ernakulam

ഫാ. ​ജോ​ർ​ജ് കോ​യി​ക്ക​ര ബാ​സ്ക​റ്റ്ബോ​ൾ കി​രീ​ടം വ​ടു​ത​ല ഡോ​ൺ ബോ​സ്കോ​യ്ക്ക്

കൊ​ച്ചി: തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച 13മ​ത് ഫാ. ​ജോ​ർ​ജ് കോ​യി​ക്ക​ര എ​ൻ​ഡോ​വ്‌​മെ​ന്‍റ് ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​ടു​ത​ല ഡോ​ൺ ബോ​സ്കോ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.

അ​വ​സാ​ന റൗ​ണ്ട് റോ​ബി​ൻ മ​ത്സ​ര​ത്തി​ൽ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ (46-37) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡോ​ൺ ബോ​സ്കോ കി​രീ​ടം ചൂ​ടി​യ​ത്. 28 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ഷ​നാ​ൽ ഷാ​ജി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഡോ​ൺ ബോ​സ്കോ​യ്ക്ക് വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​തി​ഥേ​യ​രാ​യ എ​സ്എ​ച്ച് സി​എം​ഐ സ്കൂ​ളി​നെ 48-46 എ​ന്ന നേ​രി​യ സ്കോ​ർ വ്യ​ത്യാ​സ​ത്തി​ൽ മ​റി​ക​ട​ന്ന എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റ​ണ്ണേ​ഴ്സ് അ​പ്പാ​യി.
‌

സ​മാ​പ​ന ച​ട​ങ്ങി​ൽ സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് കോ​യി​ക്ക​ര, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റു കൈ​പ്പ​റ​മ്പാ​ട​ൻ, പ്രി​ൻ​സി​പ്പ​ൽ എ​ൻ.​എ. അ​ഭി​ജി​ത്ത്, എ​റ​ണാ​കു​ളം ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​യ്‌​സ​ൺ പീ​റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. വ​ടു​ത​ല ഡോ​ൺ ബോ​സ്കോ​യി​ലെ ഷ​നാ​ൽ ഷാ​ജി ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തേ​വ​ര എ​സ്എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​നൂ​ജ് കു​മാ​ർ പ്രോ​മി​സിം​ഗ് പ്ലെ​യ​റാ​യും, എ​സ്എ​ച്ച് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ എ​ഡ്വി​ൻ റെ​യ്ഡ​ൻ റോ​ച്ച മി​ക​ച്ച പ്ലേ​മേ​ക്ക​റാ​യും, അ​ർ​മാ​ൻ സു​ജി​ത്ത് മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up