Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Joseph Wattappilli

Kottayam

ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ ഗ്രാ​മീ​ണ കൂ​ട്ടാ​യ്മ​ക​ള്‍​ക്ക് സാ​ധി​ക്കും: ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ൽ

കൊ​ഴു​വ​നാ​ല്‍: ഗ്രാ​മീ​ണ ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​രു​മാ​ന​വ​ര്‍​ധ​ന​വും ഉ​റ​പ്പു​വ​രു​ത്തി ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ ഇ​ട​വ​ക പ​ള്ളി​ക​ളോ​ടു ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍​ക്കു ക​ഴി​യു​മെ​ന്നും ഗു​ണ​മേ​ന്മ​യോ​ടു കൂ​ടി​യ ഭ​ക്ഷ്യോ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ലൂ​ടെ​യും വി​പ​ണ​ന​ത്തി​ലൂ​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​എ​സ്ഡ​ബ്ല്യു​എ​സ് കൊ​ഴു​വ​നാ​ല്‍ സോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ഴു​വ​നാ​ല്‍ പ​ള്ളി ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോസ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ഴൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​യാം​പ​ടി, പി.​എ​സ്ഡ​ബ്ല്യു​എ​സ് അ​സി. ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, സോ​ണ്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സോ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജിജി സി​ന്‍റോ തുടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​യ്‌​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (കാ​ഞ്ഞി​ര​മ​റ്റം) ക​ണ്‍​വീ​ന​റും ത​ങ്ക​മ്മ ജോ​ണി (കൊ​ഴു​വ​നാ​ല്‍) ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യി പ്ര​ഥ​മ സോ​ണ​ല്‍ പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up