ബംഗളൂരു: ക്ലരീഷ്യൻ മിഷനറീസ് (സി എംഎഫ്) കോൺഗ്രിഗേഷന്റെ ബംഗളൂരു പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. ജോർജ് കണ്ണന്താനം തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ കൗൺസിലർമാരായി ഫാ. മനോജ് കണ്ടത്തിൻകര (സാന്പത്തികം), ഫാ. സന്തോഷ് കരിയമ്മാക്കിൽ (അപ്പോസ്തലേറ്റ്), ഫാ. ഇന്നയ്യ ഉടകണ്ട്ല (വൊക്കേഷൻ ), ഫാ. വിൻസെന്റ് കിരൺ (യുവജന കാര്യം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കർണാടക , ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സേവന മേഖലകൾ ഉൾപ്പെട്ടതാണ് ബംഗളൂരു പ്രവിശ്യ.
കോട്ടയം മണിമലയിലെ പരേതരായ കണ്ണന്താനം ജോസഫ്-ബ്രിജിത് ദന്പതികളുടെ മകനാണ് ഫാ. ജോർജ് കണ്ണന്താനം. സുമ്മനഹള്ളി സെന്റർ ഫോർ ലെപ്രസി എച്ച്ഐവി ആൻഡ് ഡിസെബിലിറ്റീസ് ഡയറക്ടർ, പ്രോജക്ട് ഷെൽട്ടർ ഡയറക്ടർ, പ്രോജക്ട് വിഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഫാ. ജോർജ് കണ്ണന്താനം.