Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FrDrJosephCC

ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് സി.​സി ക്ക് എ​ൻ​സി​സി​യു​ടെ ഓ​ണ​റ​റി കേ​ണ​ൽ പ​ദ​വി

ബം​​​​ഗ​​​​ളൂ​​​​രു: ബം​​​​ഗ​​​​ളൂ​​​​രു ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഡോ. ജോ​​​​സ​​​​ഫ് സി.​​​​സി​​​ക്ക് നാ​​​​ഷ​​​​ണ​​​​ൽ കേ​​​​ഡ​​​​റ്റ് കോ​​​​ർ​​​​പ്സി​​​​ന്‍റെ (എ​​​​ൻ​​​​സി​​​​സി) ഓ​​​​ണ​​​​റ​​​​റി കേ​​​​ണ​​​​ൽ പ​​​​ദ​​​​വി സ​​​​മ്മാ​​​​നി​​​​ച്ചു.

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ സെ​​​​ൻ​​​​ട്ര​​​​ൽ കാ​​​​മ്പ​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ എ​​​​ൻ​​​​സി​​​​സി ക​​​​ർ​​​​ണാ​​​​ട​​​​ക- ഗോ​​​​വ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​യ​​​​ർ ക​​​​മ്മ​​​​ഡോ​​​​ർ ക​​​​മ​​​​ൽ ഛദ്ദ ​​​​പ​​​​ദ​​​​വി കൈ​​​​മാ​​​​റി.

ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്ന് ഈ ​​​​ആ​​​​ദ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​ണ് ഫാ. ​​​​ജോ​​​​സ​​​​ഫ്. മു​​​​ന്പ് 2012ൽ ​​​​ഫാ. ഡോ. ​​​ബി.​​​​എം. ഏ​​​​ബ്ര​​​​ഹാ​​​​മും 2022ൽ ​​​​ഫാ. ഡോ. ​​​തോ​​​​മ​​​​സ് സി. ​​​​മാ​​​​ത്യു​​​​വും ഓ​​​​ണ​​​​റ​​​​റി കേ​​​​ണ​​​​ൽ പ​​​​ദ​​​​വി നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

1969ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​തു മു​​​​ത​​​​ൽ ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക്ക് സ​​​​ജീ​​​​വ​​​​മാ​​​​യ എ​​​​ൻ​​​​സി​​​​സി യൂ​​​​ണി​​​​റ്റു​​​​ണ്ട്. അ​​​ന്നു​​​മു​​​ത​​​ൽ ത​​​ല​​​മു​​​റ​​​ക​​​ളോ​​​ളം വ​​​രു​​​ന്ന കേ​​​ഡ​​​റ്റു​​​ക​​​ൾ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ക്യാ​​​മ്പ്, ഥാ​​​ൽ സൈ​​​നി​​​ക് ക്യാ​​​മ്പ്, എ​​​ൻ​​​സി​​​സി നാ​​​ഷ​​​ണ​​​ൽ ഗെ​​​യിം​​​സ്, യൂ​​​ത്ത് എ​​​ക്സ്ചേ​​​ഞ്ച് പ്രോ​​​ഗ്രാം എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു​​​വ​​​രു​​​ന്നു. ഇ​​​​തു​​​​വ​​​​രെ 200ഓ​​​​ളം കേ​​​​ഡ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് സാ​​​​യു​​​​ധ സേ​​​​ന​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച​​​​ത്. 2019-2026 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മാ​​​​ത്രം 47 കേ​​​​ഡ​​​​റ്റു​​​​ക​​​​ൾ സാ​​​​യു​​​​ധ സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി. നി​​​​ല​​​​വി​​​​ൽ 21 കേ​​​​ഡ​​​​റ്റു​​​​ക​​​​ൾ വി​​​​വി​​​​ധ മി​​​​ലി​​​​ട്ട​​​​റി അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ക​​​​ർ​​​​ണാ​​​​ട​​​​ക- ഗോ​​​​വ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ന്‍റെ മി​​​​ക​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ എ​​​​ട്ടാം വ​​​​ർ​​​​ഷ​​​​വും ക്രൈ​​​​സ്റ്റ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്വ​​​​ന്ത​​​​മാ​​​​ക്കി. ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ കം​​​​ബൈ​​​​ൻ​​​​ഡ് ഡി​​​​ഫ​​​​ൻ​​​​സ് സ​​​​ർ​​​​വീ​​​​സ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഖു​​​​ഷ്മീ​​​​ത് കൗ​​​​ർ സോ​​​​ണ അ​​​​ഖി​​​​ലേ​​​​ന്ത്യാ​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യി​​​​രു​​​​ന്നു.

ച​​​​ട​​​​ങ്ങി​​​​ൽ ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ.ഡോ. ​​​​സാ​​​​ജു ​​​​ച​​​​ക്കാല​​​​ക്ക​​​​ൽ, കേ​​​​ണ​​​​ൽ എ​​​​ൻ.​​​​എം. റ​​​​ഹ്‌മാൻ, കേ​​​​ണ​​​​ൽ എ​​​​സ്.​​​​എ​​​​സ്. കാ​​​​ലി​​​​യ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ​​​​രും എ​​​​ൻ​​​​സി​​​​സി കേ​​​​ഡ​​​​റ്റു​​​​ക​​​​ളും അ​​​​ധ്യാ​​​​പ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു. ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ച യൂ​​​​ണി​​​​ഫോം പ​​​​ദ​​​​വി​​​​യേ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തെ​​​​യും മൂ​​​​ല്യ​​​​ങ്ങ​​​​ളെ​​​​യു​​​​മാ​​​​ണ് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഫാ. ​​​​ജോ​​​​സ​​​​ഫ് മ​​​​റു​​​​പ​​​​ടി​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

1996 മു​​​ത​​​ൽ ക്രൈ​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫാ. ​​​ഡോ. ജോ​​​സ​​​ഫ്, പ്രോ- ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഓ​​​ഫ് സ്റ്റു​​​ഡ​​​ന്‍റ് സ​​​ർ​​​വീ​​​സ​​​സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി അ​​​ക്കാ​​​ദ​​​മി​​​ക്, ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up