വെമ്പായം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ തട്ടിപ്പുനടത്തിയ കേസിൽ ഒരാൾ പിടിയിൽ. വെമ്പായം സ്വദേശി ഷംനാദാണ് പിടിയിലായത്. മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കളവുകേസ് ഉൾപ്പെടെ പ്രതിയാണെന്ന് കന്റോൺമെന്റ് പൊലിസ് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ അനുവദിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ സൗജന്യമായി പോർട്ടുചെയ്താണ് ഇയാൾ ഈ നമ്പർ ബിഎസ്എൻഎല്ലിനു പ്രത്യേക അപേക്ഷ നൽകി തരപ്പെ ടുത്തിയെടുത്തത്. ഡിവൈഎസ്പിമാർ, സിഐമാർ തുടങ്ങി ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയുൾപ്പെടെ "മുഖ്യമന്ത്രിയാണ്' എന്നു പറഞ്ഞ് വിളിച്ചു വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ട്രൂ കോളറിൽ "വി.ഡി.സതീശൻ' എന്നുകാണുമ്പോൾ ഉദ്യോഗസ്ഥർ പലരും വിശ്വസിക്കുകയും ചെയ് തു. മുഖ്യമന്ത്രി നേരിട്ടുവിളിച്ച് നിർദേശം നൽകിയതിൽ സംശയം തോന്നിയ ഒരു സിഐയാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, ഈ നന്പർ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കന്റോ ൺമെന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പേരിൽ ഷംനാട് എന്തൊക്കെ നേടിയെടുത്തുവെന്നു പൊലിസ് അന്വേഷിച്ചു വരികയാണ്. മറ്റു പല നേതാക്കളും മുൻപ് ഉപയോഗിച്ചിരുന്ന നമ്പർ ഇയാൾ തരപ്പെടുത്തിയെടുത്തിട്ടുള്ളതായും പൊലിസ് സംശയിക്കുന്നുണ്ട്.