Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Bus Plan

America

സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്കി​ല്ല: സൊ​ഹ്റാ​ൻ മം​ദാ​നി

ന്യൂ​യോ​ർ​ക്ക്: ന​ഗ​ര​ത്തി​ൽ ബ​സ് യാ​ത്ര സൗ​ജ​ന്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് ന്യൂ​യോ​ർ​ക്ക് മേ​യ​ർ സൊ​ഹ്റാ​ൻ മം​ദാ​നി അ​റി​യി​ച്ചു.

ബ​സ് യാ​ത്രാ സൗ​ജ​ന്യ​മാ​ക്കാ​ൻ ത​ന്‍റെ ഭ​ര​ണ​കൂ​ടം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ങ്കി​ലും 2026-ൽ ​ഇ​ത് പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലെ വം​ശീ​യ അ​സ​മ​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ഉ​ട​ൻ പു​റ​ത്തു​വി​ടും. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ സാ​മ്പ​ത്തി​ക - സാ​മൂ​ഹി​ക വ്യ​ത്യാ​സ​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ജൂ​ലി മെ​നി​നെ​തി​രേ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ മേ​യ​ർ ത​ള്ളി​പ്പ​റ​ഞ്ഞു. വി​മ​ർ​ശ​ന​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​കാ​തെ ന​യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തോ​ടു​ള്ള തന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ഒ​രു നാ​ഗ​രി​ക​ത​യെ മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കു​മെ​ന്ന ഭീ​ഷ​ണി​ക​ൾ ധാ​ർമിക​മാ​യി തെ​റ്റാ​ണെ​ന്നും അ​ത് ലോ​ക​മെ​മ്പാ​ടും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും മം​ദാ​നി പ​റ​ഞ്ഞു.

അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Latest News

Corehub Up