കോട്ടയം: ശിശുദിനത്തോടനുബന്ധിച്ചു കുട്ടികളുടെ ആരോഗ്യസംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഹോസ്പിറ്റലില്‍ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ്.
കാരിത്താസ് ആശുപത്രിയിലും കാരിത്താസ് മാതാ ആശുപത്രിയിലും 16 വരെയും കാരിത്താസ് എച്ച്ഡിപി ഹോസ്പിറ്റല്‍, കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍, കാരിത്താസ് കെഎംഎം ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നാളെയും ക്യാമ്പ് നടക്കും.
കുട്ടികളുടെ വളര്‍ച്ച, പോഷകാഹാരം, പൊതുവായ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയില്‍ കൃത്യമായ പരിചരണവും വിദഗ്ധ നിര്‍ദേശങ്ങളും ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പല്ലുകളുടെയും വായയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ദന്തസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും മെഡിക്കല്‍ ക്യാമ്പില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ക്യാമ്പിന്റെ ഭാഗമായി ഡയറ്റീഷ്യന്, ഡെന്റല്‍ വിഭാഗങ്ങളുടെഡെന്റൽ എക്സ്-റേ പരിശോധന സൗജന്യമായി ലഭ്യമാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പോഷകാഹാരം, ശരിയായ ഭക്ഷണശീലങ്ങള്‍, ദന്താരോഗ്യ പരിപാലനം എന്നിവ സംബന്ധിച്ച് വിദഗ്ധരില്‍നിന്ന് നിര്‍ദേശങ്ങള്‍ തേടുന്നതിനും ആവശ്യമായ പ്രാഥമിക പരിശോധനകള്‍ നടത്തുന്നതിനും ക്യാമ്പിലൂടെ അവസരം ലഭിക്കും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും.
മുന്‍കൂട്ടി ബുക്ക് ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിംഗിനും ബന്ധപ്പെടുക: +91 9645254777.