Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Agricultural

Malappuram

സൗ​ജ​ന്യ കാ​ർ​ഷി​ക വൈ​ദ്യു​തി: പ​ട്ടി​ക​യി​ൽ ഏ​റെ​യും അ​ന​ർ​ഹ​ർ

നി​ല​ന്പൂ​ർ: മാ​തൃ​കാ കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കു​ന്ന പ​ദ്ധ​തി പ​ട്ടി​ക​യി​ൽ ഏ​റെ​യും അ​ന​ർ​ഹ​രെ​ന്ന് ആ​ക്ഷേ​പം.

പ​ദ്ധ​തി​ക്കാ​യി കൃ​ഷിവ​കു​പ്പ് വ​ർ​ഷം തോ​റും 3000 കോ​ടി രൂ​പ​യി​ലെ​റെ ചെ​ല​വി​ടു​ന്പോ​ൾ ആ​നു​കൂ​ല്യം കൈ​പ്പ​റ്റു​ന്ന​വ​രി​ൽ കൃ​ഷി​യി​ല്ലാ​ത്ത​വ​രും പ​രി​ഗ​ണ​ന അ​ർ​ഹി​ക്കാ​ത്ത വ്യ​ക്തി​ക​ളു​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

മി​ക്ക കൃ​ഷിഭ​വ​നു​ക​ളി​ലും 100 മു​ത​ൽ 200 വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ പ​കു​തി​യി​ലെ​റെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ സ​ജീ​വ​മാ​യി കൃ​ഷി​യി​ല്ല. എ​ന്നാ​ൽ സ​ജീ​വ​മാ​യി കൃ​ഷി ചെ​യ്യു​ന്ന പാ​ട്ടക​ർ​ഷ​ക​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​മി​ല്ല.

1987ൽ ​നാ​യ​നാ​ർ സ​ർ​ക്കാ​ർ നെ​ൽ​കൃ​ഷി​ക്കാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി പി​ന്നീ​ട് മ​റ്റ് വി​ള​ക​ൾ​ക്ക് കൂ​ടി​യാ​യി വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.മ​ര​ണ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ കൃ​ഷി​യി​ൽനി​ന്ന് അ​ക​ന്ന​തും കൃ​ഷി​യി​ട​ങ്ങ​ൾ വീ​തം വയ്ക്ക​പ്പെ​ട്ട​തും പ​തി​വാ​യി കൃ​ഷിവ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ത്ത​തു​മാ​ണ് അ​ന​ർ​ഹ​ർ ആ​നൂ​കൂ​ല്യം പ​റ്റാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

വാ​ർ​ഷി​ക പു​തു​ക്ക​ൽ പോ​ലും പ​ല​യി​ട​ത്തും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ക്കു​ന്നി​ല്ല.
വ​ന്യ​ജീ​വിശ​ല്യം മൂ​ലം സൗ​ജ​ന്യ കാ​ർ​ഷി​ക വൈ​ദ്യു​തി പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ട്ട മി​ക്ക കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ര്യ​മാ​യ കൃ​ഷി​യി​ല്ല വ​സ്തു​ത​യെ​ന്ന് ക​ർ​ഷ​ക​ർത​ന്നെ സ​മ്മ​തി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

Latest News

Corehub Up